ദോഹ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച മഴ പെയ്തു. പലയിടങ്ങളിലും മഴമേഘങ്ങൾ മൂടിക്കെട്ടി നിന്നു. അൽ റുവൈസിൽ ശക്തമായ മഴയാണ് ഉണ്ടായത്. ഉംബാബിൽ ഇടിയും കാറ്റുമുണ്ടായിരുന്നു. പേൾ ഖത്തറിൽ മേഘങ്ങൾ ഇരുണ്ടുകൂടി. മൂടിക്കെട്ടിയ അന്തരീക്ഷം വരും ദിവസങ്ങളിലും ഉണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച ഉച്ച വരെ മഴക്കും കാറ്റിനും സാധ്യത കൂടുതലാണ്. തീരപ്രദേശങ്ങളിൽ ൈവകുന്നേരം ആറുവരെ തെക്ക്കിഴക്കൻ മേഖലയിൽ 10 മുതൽ 20 നോട്ടിക്കൽ മൈൽ വേഗതയിൽ കാറ്റുവീശും. വടക്കുപടിഞ്ഞാറൻ മേഖലയിൽ ഇത് 40 നോട്ടിക്കൽ മൈൽ ആകും. ഇടിയോട് കൂടിയ മഴയും ഉണ്ടാകും.
തീരത്ത് നിന്നകലെയുള്ള പ്രദേശങ്ങളിൽ തെക്ക്കിഴക്കൻ ദിശയിൽ 10 മുതൽ 20 നോട്ടിക്കൽ മൈൽവേഗതയിലും വടക്കുപടിഞ്ഞാറൻ ദിശയിൽ 40 നോട്ടിക്കൽ മൈൽ വേഗതയിലും കാറ്റുവീശും. ഇടിയോട്കൂടിയുള്ള മഴക്കും സാധ്യതയുണ്ട്. കാഴ്ചാപരിധി മഴ സമയത്ത് നാലുമുതൽ എേട്ടാ അല്ലെങ്കിൽ രണ്ട് കിലോമീറ്ററോ ആകാൻ സാധ്യതയുണ്ട്. കടലിൽ പോകുന്നവരും ശ്രദ്ധിക്കണം. രണ്ട് മുതൽ നാല് വരെ അടിയിൽ തിരമാലകൾ ഉയരും. മഴസമയങ്ങളിൽ ഇത് അഞ്ച് അടി വരെയായും ഉയരും. തീരത്ത് തിരമാലകൾ മൂന്നുമുതൽ ആറു അടി വരെയും ഉയരും. മഴസമയങ്ങളിൽ ഇത് 15 അടി വരെയാകും. ജനങ്ങൾ കടലുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഇൗ സമയങ്ങളിൽ ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.