കതാറ കൾച്ചറൽ വില്ലേജിൽ നടക്കുന്ന എട്ടാമത് പായ്ക്കപ്പൽ മേളയുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വർണാഭമായ വെടിക്കെട്ടാണ് വാരാന്ത്യങ്ങളിലെ പ്രധാന പരിപാടികളിലൊന്ന്. ഇന്നലെയും കതാറ ആകാശത്ത് കരിമരുന്ന് പ്രയോഗം ഉണ്ടായിരുന്നു. ഇതാദ്യമായാണ് പായ്ക്കപ്പൽ മേളയിൽ വെടിക്കെട്ട് നടത്തുന്നത്. വൈകിട്ട് എട്ട് മണിക്കും 8.20നും ഇടയിലാണ് വെടിക്കെട്ട് നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. ഖത്തറിെൻറ പാരമ്പര്യവും പൈതൃകവും പുതുതലമുറയിലേക്ക് കൂടി പകർന്നു നൽകുകയെന്ന ലക്ഷ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ ഇനം കലാ–സാംസ്കാരിക പരിപാടികളും സമുദ്രവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട മറ്റു നൃത്തപരിപാടികളും മത്സരങ്ങളും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. മേള ശനിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.