വിദ്യാർഥികൾക്ക്​ പുരാവസ്​തു പാഠങ്ങൾ പകർന്ന്​ നൽകി ഡോ. കെ.കെ. മുഹമ്മദ്‌

ദോഹ: ആർക്കിയോളജിക്കൽ സർവേ ഒാഫ്​ ഇന്ത്യ മുന്‍ റീജിയനല്‍ ഡയറക്ടർ ഡോ.കെ.കെ.മുഹമ്മദ്‌ ശാന്തിനികേതന്‍ ഇന്ത്യൻ സ്​കൂൾ സന്ദർശിച്ചു. ത​​​െൻറ അനുഭവങ്ങൾ സ്​കൂൾ വിദ്യാർഥികളുമായി പങ്കുവെക്കുകയും ചെയ്​തു. മധ്യപ്രദേശിലെ ചമ്പൽ താഴ്​വരയിലെ പുരാതന ക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണ പ്രവർത്തനത്തിനിടയിലുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

ഒമാനില്‍ നടന്ന ആർക്കിയോളജിക്കല്‍ സർവേയിലെ പങ്കാളിത്തത്തെയും അദ്ദേഹം അനുസ്മരിച്ചു. സ്കൂള്‍ മാനേജ്മ​​െൻറ്​ കമ്മറ്റി പ്രസിഡൻറ്​ കെ.സി. അബ്​ദ​ല്‍ ലത്തീഫ് മൊമ​േൻറാ സമ്മാനിച്ചു. സീനിയര്‍ വൈസ്​ പ്രിൻസിപ്പൽ ശിഹാബുദ്ദീന്‍ പുലത്ത്, വൈസ് പ്രിൻസിപ്പൽ ഡഡ്ലി ഓ കോണര്‍, അഡ്മിനിസ്ട്രേറ്റർ അബ്​ദുൽ സലാം എന്നിവര്‍ സംബന്ധിച്ചു. അസി. ഹെഡ്ഗേള്‍ ഹിബായൂസഫ് സ്വാഗതവും അസി. ഹെഡ്ബോയ്‌ സ്​മാർട്ട്​ സുരേഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.