സംസ്‌കൃതി കേരളോത്സവം ആഘോഷിച്ചു

ദോഹ: ഈ വർഷത്തെ കേരളോത്സവം ഖത്തർ സംസ്‌കൃതി വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു. മൂന്ന്​ മണിക്കൂർ നീണ്ട കലാസന്ധ്യയിൽ സാഹിത്യകാരൻ അശോകൻ ചരുവിൽ, സി.വി ശ്രീരാമൻ സാഹിത്യ പുരസ്‌കാര ജേത്രി ദിവ്യ പ്രസാദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. മലയാളം മിഷൻ ലോക മലയാള ദിനത്തോട്​ അനുബന്ധിച്ചു തയാറാക്കിയ ഭാഷാ പ്രതിജ്ഞ ലോക കേരള സഭാ അംഗം പി.എൻ ബാബുരാജൻ ചൊല്ലിക്കൊടുത്തു.

പുസ്തക പ്രകാശനം, എസ്.എസ്.എൽ.സി , പ്ലസ്​ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംസ്‌കൃതി അംഗങ്ങളുടെ മക്കൾക്ക് അനുമോദനം തുടങ്ങിയവ നടന്നു. സംഘഗാനം, ഭരതനാട്യം, തിരുവാതിര, സംഘനൃത്തം എന്നിവ അരങ്ങേറി. കേരളം അഭിമുഖീകരിച്ച പ്രളയവും, അതിനെ അതിജീവിച്ചു നവകേരള സൃഷ്‌ടിയുമായി മുന്നോട്ടു പോകുന്ന നമ്മുടെ നാടിനെ അതിമനോഹരമായ സംഗീത ശില്പത്തിലൂടെ രംഗത്ത് അവതരിപ്പിച്ചു. ‘വിലക്കപ്പെട്ട സ്വപ്‌നങ്ങൾ’ കലാവിഷ്​കാരവും നടന്നു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.