ദോഹ: ഖത്തറിൽ ആദ്യം പ്രവർത്തനം തുടങ്ങി നമ്പർ വൺ റേഡിയോ സ്റ്റേഷനായി മാറിയ റേഡിയോ മലയാളം 98.6 എഫ്.എം ഒന്നാം വാർഷികം ആഘോഷിച്ചു. ഐ.സി.സി പ്രസിഡൻറ് മിലൻ അരുൺ,വൈസ് പ്രസിഡൻറ് മണികണ്ഠൻ എന്നിവർ ചേർന്ന് ഒരു മാസത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്തു. റേഡിയോ മലയാളം വൈസ് ചെയർമാൻ കെ.സി അബ്ദുൽ ലത്തീഫ് പങ്കെടുത്തു. ഒന്നാം വാർഷികത്തോടനുബന്ധിച്ച് ശ്രോതാക്കൾക്ക് വിസ്മയിപ്പിക്കുന്ന സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മത്സരങ്ങളിൽ വിജയിക്കുന്ന 25ലധികം പേർക്ക് വിദേശരാജ്യത്തേക്ക് അവതാരകർക്കൊപ്പം യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിൽ പ്രധാനം. വാഗമൺ റിസോർട്ടിൽ ഒരു രാവും പകലും തികച്ചും സൗജന്യമായി തങ്ങാനുള്ള സമ്മാനക്കൂപ്പൺ വിജയികൾക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.