ദോഹ: 2018െൻറ മൂന്നാം ത്രൈമാസ പാദത്തിൽ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിേലക്ക് എത്തിയത് ഒരു കോടിേയാളം യാത്രക്കാർ. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി 96.8 ലക്ഷം യാത്രക്കാരാണ് ഹമദ് വിമാനത്താവളം വഴി പോകുകയും വരുകയും ചെയ്തത്. 5,38,551 ടൺ കാർഗോയും ഇൗ കാലയളവിൽ കൈകാര്യം ചെയ്തു. ജൂലൈ മാസത്തിൽ 34,01,880ഉം ആഗസ്റ്റിൽ 34,59,518ഉം സെപ്റ്റംബറിൽ 28,21,928ഉം യാത്രക്കാരാണ് ഹമദ് വിമാനത്താവളത്തെ ഉപയോഗപ്പെടുത്തിയത്. 2018ലെ ആദ്യ ഒമ്പത് മാസത്തിൽ ആഗസ്റ്റിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ദോഹ വഴി വരുകയും േപാകുകയും ചെയ്തത്. 2017ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് ഇൗ വർഷം യാത്രക്കാരുടെ എണ്ണത്തിൽ 10.6 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ദോഹ വഴി 57,031 വിമാനങ്ങളാണ് ഇൗ മൂന്ന് മാസ കാലയളവിൽ സഞ്ചരിച്ചത്. 2017നെ അപേക്ഷിച്ച് ദോഹ വിമാനത്താവളത്തിൽ ഇറങ്ങിയതും ഉയർന്നതുമായ വിമാനങ്ങളുടെ എണ്ണത്തിൽ 15.2 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ജൂലൈ മാസത്തിൽ 1,81,643 ടണ്ണും ആഗസ്റ്റിൽ 1,75,585 ടണ്ണും സെപ്റ്റംബറിൽ 1,81,322 ടണ്ണും കാർഗോയാണ് വിമാനത്താവളത്തിൽ കൈകാര്യം ചെയ്തത്. യാത്രക്കാർ, വിമാനങ്ങൾ, കാർഗോ എന്നീ മേഖലകളിൽ എല്ലാം മികച്ച വളർച്ച കൈവരിച്ച ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ലോകതലത്തിൽ തന്നെ മുൻനിരയിലുള്ള യാത്രാേകന്ദ്രമായി മാറുകയാണ്. യാത്രക്കാർക്ക് പ്രയാസങ്ങളില്ലാതെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിലാണ് ശ്രദ്ധ പുലർത്തുന്നതെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ചീഫ് ഒാപറേറ്റിങ് ഒാഫിസർ ബദ്ർ മുഹമ്മദ് അൽ മീർ പറഞ്ഞു. 2022 ലോകകപ്പ് ഫുട്ബാളിന് കൂടുതൽ യാത്രക്കാർ എത്തുന്നത് പരിഗണിച്ച് വിമാനത്താവളത്തിെൻറ ശേഷി വർധിപ്പിക്കുകയും പുത്തൻ സാേങ്കതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 2022ഒാടെ പ്രതിവർഷം അഞ്ച് കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് വിമാനത്താവളത്തിനുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.