ഖത്തർ–ഇക്വഡോർ സൗഹൃദ ഫുട്​ബാൾ മത്സരം ഇന്ന്

ദോഹ: ക്ലബ് ഫുട്ബാൾ ലീഗുകളും ചാമ്പ്യൻഷിപ്പുകളും രാജ്യാന്തര സൗഹൃദ മത്സരങ്ങൾക്കായി പിരിഞ്ഞപ്പോൾ ഖത്തറിലും കളിയാരവം. ലോക റാങ്കിംഗിൽ 58ാം സ്​ഥാനത്തുള്ള, ഒരു കാലത്ത് ലാറ്റിനമേരിക്കയിലെ കറുത്ത കുതിരകളായിരുന്ന ഇക്വഡോറുമായി ഏറ്റുമുട്ടാൻ ഫെലിക്സ്​ സാഞ്ചസി​​െൻറ ഖത്തർ സംഘം ഇന്നിറങ്ങും. സദ്ദിലെ ജാസിം ബിൻ ഹമദ് സ്​റ്റേഡിയത്തിൽ വൈകിട്ട് 6.30നാണ് മത്സരം. ലോക റാങ്കിംഗിൽ നിലവിൽ 94ാം സ്​ഥാനത്താണ് ഖത്തറി​​െൻറ സ്​ഥാനം.ഇക്വഡോറുമായുള്ള മത്സരശേഷം താഷ്ക​​െൻറിലേക്ക് പറക്കുന്ന ഖത്തർ ടീം ഉസ്​ബെക്കിസ്​ഥാനുമായി ഈ മാസം 16ന് ഏറ്റുമുട്ടും. അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഏഷ്യ കപ്പിനുള്ള സന്നാഹമായാണ് ഖത്തറി​​െൻറ സൗഹൃദ മത്സരങ്ങളെ കണക്കാക്കുന്നത്. ചാമ്പ്യൻഷിപ്പിന് മുന്നോടിയായി കൂടുതൽ അന്താരാഷ്​ട്ര മത്സരങ്ങൾ ഖത്തറിന് വേണമെന്ന് കോച്ച് സാഞ്ചസ്​ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്വഡോറുമായും ഉസ്​ബെക്കിസ്​ഥാനുമായുമുള്ള മത്സരങ്ങൾക്ക് ഖത്തർ ടീം സജ്ജമായിരിക്കുകയാണെന്ന് സാഞ്ചസ്​ പറഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.