ദോഹ: ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ഇടയിൽ ഭിന്നിപ്പിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. അഴിമതിയും സ്ത്രീ പീഡന വിഷയങ്ങളും ഡാം മാനേജ്മെൻറിലും പ്രളയത്തെ നേരിടുന്നതിലും എല്ലാം പരാജയപ്പെട്ട സർക്കാർ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ശബരിമല വിഷയത്തിലൂടെ നടത്തുന്നതെന്നും പി.കെ. ഫിറോസ് പറഞ്ഞു. അതേസമയം, വിശ്വാസമില്ലാത്തവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടുന്നത് എന്തിനാണെന്നും കോടതി വിധിയെ മാനിക്കുേമ്പാഴും കോടതി പറയുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്ന് ധരിക്കുന്നില്ലെന്നും പി.കെ. ബഷീർ എം.എൽ.എ പറഞ്ഞു.
കെ.എം.സി.സി ഏറനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത്മീറ്റ്, കുടുംബസംഗമം, പൊതുസമ്മേളനം എന്നിവയിൽ പെങ്കടുക്കാനെത്തിയ ഇരുവരും ദോഹയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ബ്രൂവറി, ഡിസ്റ്റിലറി അഴിമതിയിൽ ശക്തമായ സമരത്തിെൻറ അടിസ്ഥാനത്തിൽ അനുമതി റദ്ദ് ചെയ്യേണ്ടി വന്നതായും പി.കെ. ശശി .എൽ.എക്കെതിരായ പരാതിയിൽ പരാതിക്കാരിക്കൊപ്പം നിൽക്കുന്നതിന് പകരം അവരെ അവഹേളിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും ഫിറോസ് പറഞ്ഞു. പ്രളയത്തിൽ ദുരിതത്തിലായ നിരവധി പേർക്ക് സഹായമെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. വി.എസ്. അച്യുതാനന്ദെൻറ സേഹാദര ഭാര്യക്ക് പോലും സഹായമെത്തിച്ചത് വാർത്തകൾ വന്നേശഷമാണ്. ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസും ബി.ജെ.പിയും ഇരട്ടത്താപ്പാണ് സ്വീകരിച്ചത്.
കോടതിവിധിയെ ആദ്യം സ്വാഗതം ചെയ്ത അവര്‍ ബഹുഭൂരിപക്ഷം വിശ്വാസികളും വിധിക്കെതിരാണെന്ന് കണ്ടതോടെയാണ് നിലപാട് മാറ്റിയതെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. ചൂണ്ടിക്കാട്ടി. പ്രതികൂല വിധിയുണ്ടായപ്പോള്‍ ജഡ്ജിയുടെ കോലം കത്തിച്ചവരാണ് ഇപ്പോള്‍ ധൃതിപിടിച്ച് വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് പി.കെ. ബഷീർ എം.എൽ.എ പറഞ്ഞു. അഭിമാനം, അസ്തിത്വം, മുന്നേറ്റം എന്ന പ്രമേയത്തിലാണ് ഏറനാട് മണ്ഡലം കമ്മിറ്റി തുമാമയിലെ കെ.എം.സി.സി ഹാളില്‍ വെള്ളിയാഴ്ച പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മണ്ഡലം പ്രസിഡൻറ് അജ്മല്‍ അരീക്കോട്, ജനറല്‍ സെക്രട്ടറി അഹമ്മദ് നിയാസ്, ട്രഷറര്‍ വി.പി നസീര്‍, മുഹമ്മദ് ലൈസ്, മെഹബൂബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.