അധ്യാപക-വിദ്യാർഥി ബന്ധം: വെല്ലുവിളികളും പരിഹാരങ്ങളും ഉയർത്തിക്കാട്ടി അധ്യാപകർ

ദോഹ: കാലത്തിന്​ അനുസരിച്ച്​ മാറ്റം വന്നുകൊണ്ടിരിക്കുന്ന അധ്യാപക^ വിദ്യാർഥി ബന്ധത്തിലെ വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്​ത്​ സംവാദം. ലോക അധ്യാപക ദിനത്തോട് അനുബന്ധിച്ച്​ ഖത്തര്‍ ചാരിറ്റിയുടെ ബ്രാഞ്ചായ ഫ്രണ്ട്സ് കള്‍ച്ചറല്‍ സ​​െൻറര്‍ (എഫ്.സി.സി.) നടത്തിയ സംവാദമാണ്​ പുതിയ കാലത്തെ ഗുരു^ ശിഷ്യ ബന്ധത്തെ ആഴത്തിൽ ചർച്ച ചെയ്​തത്​. ആധുനികതയും സാ​േങ്കതിക വിദ്യകളും വെല്ലുവിളികൾ തീർക്കു​േമ്പാഴും പുതിയ കാലത്തിന്​ അനുസരിച്ച പ്രതീക്ഷകളും അധ്യാപകർ പങ്കുവെച്ചു.

‘ആധുനിക യുഗത്തില്‍ ഗുരു ശിഷ്യ ബന്ധം അസ്വീകാര്യമായ തരത്തിലേക്ക് ശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്നുവോ’ വിഷയത്തില്‍ നടത്തിയ സംവാദത്തിൽ ഖത്തറിലെ ഏഴ് സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകരാണ് പങ്കെടുത്തത്. മാതാ പിതാ ഗുരു ദൈവം എന്ന ആപ്ത വാക്യം അന്വര്‍ഥമാക്കി അധ്യാപക^-വിദ്യാര്‍ഥി ബന്ധം എങ്ങിനെയായിരിക്കണമെന്ന് സംവാദത്തില്‍ പങ്കെടുത്തവര്‍ വിശദീകരിച്ചു. മൂല്യങ്ങൾ കാത്തുസൂക്ഷിച്ച്​ വിദ്യാര്‍ഥി--അധ്യാപക ബന്ധം പവിത്രമായും ഊഷ്മളമായും നിലനില്‍ക്കേണ്ടതി​​​െൻറ അനിവാര്യതയും പ്രാധാന്യവും എടുത്തുകാട്ടിയാണ്​ സംവാദം അവസാനിച്ചത്. കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡൻറും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ.താജ് ആലുവ മോഡറേറ്ററായിരുന്നു. ഡോ.യാസിര്‍, ഉണ്ണികൃഷ്ണന്‍ ചടയമംഗലം, വര്‍ഗീസ് വര്‍ഗീസ് എന്നിവര്‍ ജഡ്ജിങ് പാനലിന് നേതൃത്വം നല്‍കി.

സംവാദത്തില്‍ രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഏഴ് ടീമുകളാണ് പങ്കെടുത്തത്. എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരായ സുധ, സുചിത്ര കൊട്ടിയന്‍ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും നോബിള്‍ ഇൻറര്‍നാഷണല്‍ സ്‌കൂളിലെ ഗണേഷ് കുമാര്‍, മുഹമ്മദ് ഫാസില്‍ എന്നിവര്‍ രണ്ടാം സ്ഥാനവും രാജഗിരി പബ്ലിക് സ്‌കൂളിലെ ബെന്‍ ആന്റണി, ജൂലി പോള്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക വാസവി അയനന്‍ മികച്ച സംവാദകയായി തിരഞ്ഞെടുക്കപ്പെട്ടു.

‘മാതൃകാ അധ്യാപകന്‍’ പ്രമേയത്തില്‍ നടത്തിയ കൊളാഷ് മത്സരത്തില്‍ റിനീത്, അനൂപ് അലി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ബിര്‍ള പബ്ലിക് സ്‌കൂളിലെ അധ്യാപകരായ വീണ ചന്ദ്രകാന്ത്, പവാര്‍, സന്‍ചിത ബാനര്‍ജി എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ മാഴ്സലീന, അസ്മ സുല്‍ത്താന എന്നിവര്‍ രണ്ടാം സ്ഥാനവും ഒലിവ് ഇൻറര്‍നാഷണല്‍ സ്‌കൂളിലെ അഭിഷേക്, നിഖിത എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അധ്യാപക ദിനാചരണത്തി​​​െൻറ ഭാഗമായി എം. ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍, നോബിള്‍ ഇൻറര്‍നാഷണല്‍ സ്‌കൂള്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, ഭവന്‍സ് പബ്ലിക് സ്‌കൂള്‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, സ്‌കോളേഴ്‌സ് ഇൻറര്‍നാഷണല്‍, രാജഗിരി പബ്ലിക് സ്‌കൂള്‍, ഒലിവ് ഇൻറര്‍നാഷണല്‍ സ്‌കൂള്‍, ബിര്‍ള പബ്ലിക് സ്‌കൂള്‍, ലയോള ഇൻറര്‍നാഷണല്‍ സ്‌കൂള്‍ എന്നീ സ്‌കൂളുകളെ മൊമ​േൻറാ നല്‍കി ആദരിച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.