ത്വക്ക്​ കാൻസറിന് ബോധവൽകരണവുമായി ഖത്തർ കാൻസർ സൊസൈറ്റി

ദോഹ: ത്വക്ക്​ കാൻസറുമായി ബന്ധപ്പെട്ട് ഖത്തർ കാൻസർ സൊസൈറ്റിയുടെ ബോധവത്​കരണ കാമ്പയിൻ. തൊഴിലാളികൾക്കിടയിൽ ത്വക്ക്​ കാൻസർ സംബന്ധിച്ച് ബോധവത്​കരണം നടത്തുകയെന്ന ലക്ഷ്യം വെച്ച് ഹീറ്റ് വേവ് എന്ന പേരിലാണ് കാൻസർ സൊസൈറ്റിയുടെ കാമ്പയിൻ ആരംഭിച്ചത്. പ്രത്യേക പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ ഇൻഡസ്​ട്രിയൽ ഏരിയയിലെ 4000ലധികം വരുന്ന തൊഴിലാളികൾക്കിടയിലാണ് കാമ്പയിൻ സന്ദേശം എത്തിച്ചത്.

കടുത്ത വേനലിൽ തുറസ്സായ പ്രദേശങ്ങളിൽ ജോലി ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചാണ് മുഖ്യമായും കാമ്പയിൻ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഖത്തർ കാൻസർ സൊസൈറ്റി ഹെൽത്ത് എജുക്കേറ്ററായ മലക് അൽ നുഐമി പറഞ്ഞു. തുറസ്സായ സ്​ഥലങ്ങളിൽ ജോലിയിലേർപ്പെടുന്നത് മൂലം അൾട്രാവയലറ്റ് രശ്​മികൾ മനുഷ്യശരീരത്തിൽ നേരിട്ട് പതിക്കാനിടയുണ്ടെന്നും ഇത് ത്വക് കാൻസറിന് ഇടയാക്കുമെന്നും അൽ നുഐമി പറഞ്ഞു. ഇത് കൂടാതെ തൊഴിലിടങ്ങളിൽ നിന്നുള്ള രാസപദാർഥങ്ങൾ ശരീരത്തിൽ പതിക്കുന്നതും കാൻസറിന് ഇടയാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. എച്ച്.പി.വി പോലുള്ള വൈറസ്​ ബാധക്കും ഇത് കാരണമാകുമെന്നും പിന്നീട് ത്വക് കാൻസറിലേക്ക് നയിക്കുമെന്നും അൽ നുഐമി മുന്നറിയിപ്പ് നൽകി. തൊലിപ്പുറത്ത് ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികതകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വിവരമറിയിക്കണമെന്നും നിർദേശിച്ചു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.