വിദൂര വിദ്യാഭ്യാസം: ഖത്തറിൽ അർഹരായ സ്വകാര്യ സ്​കൂൾ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ നൽകും

ദോഹ: ഖത്തറിലെ സ്വകാര്യ സ്​കൂളുകളിലെ അർഹരായ വിദ്യാർഥികൾക്ക്​ വിദ്യാഭ്യാസ മന്ത്രാലയം കമ്പ്യൂട്ടർ നൽകും. കോ വിഡ്–19 പശ്ചാത്തലത്തിൽ രാജ്യത്ത്​ സ്​കൂളുകൾ അടഞ്ഞുകിടക്കുകയാണ്​. നിലവിൽ വിദൂര വിദ്യാഭ്യാസം വഴി ഓൺലൈനായാണ്​ ക ്ലാസുകൾ നടക്കുന്നത്​. വിദ്യാർഥികൾ വീട്ടിലിരുന്നാണ്​ ക്ലാസുകളിൽ പ​ങ്കെടുക്കുന്നത്​. ഇതിനായി അർഹരായ വിദ്യാർഥ ികൾക്ക്​ കമ്പ്യൂട്ടറുകൾ നൽകുന്നതാണ്​ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗത്തിന്‍റെ പദ്ധതി.

ഖത്തർ ചാരിറ്റിയുമായി സഹകരിച്ച് അർഹരായ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഇ–ലേണിങ് (വിദൂര വിദ്യാഭ്യാസം) സാധ്യമാക്കുകയാണ്​ ലക്ഷ്യം.

അർഹരായവരുടെ പട്ടിക തയ്യാറാക്കാൻ സ്വകാര്യ സ്​കുളുകൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സ്​കൂളുകൾ നൽകുന്ന വിവരങ്ങളുടെ അടിസ്​ഥാനത്തിൽ വിദ്യാർഥികളുടെ കുടുംബങ്ങളുമായി കൂടിയാലോചിച്ചും കൂടുതൽ പരിശോധിച്ചുമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുക.

ഇതുവരെയായി രണ്ട് സ്വകാര്യ സ്​കൂളുകളിലെ വിദ്യാർഥികൾക്ക് മന്ത്രാലയം കമ്പ്യൂട്ടറുകൾ നൽകിക്കഴിഞ്ഞു. മറ്റു സ്വകാര്യ സ്​ കൂളുകളിലെ വിദ്യാർഥികൾക്കുള്ള കമ്പ്യൂട്ടർ വിതരണം ഉടൻ നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സ്​കൂളുകളുമായി സഹകരിച്ച് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കാണ് കമ്പ്യൂട്ടറുകൾ നൽകുന്നത്. ഒരു കുടുംബത്തിൽ ഒരു കമ്പ്യൂട്ടറാണ്​ നൽകുക.

Tags:    
News Summary - Qatar provide laptops to students -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.