പ്രകൃതി വാതക സാന്നിധ്യം​ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഭൂപ്രദേശം

ദക്ഷിണാഫ്രിക്കയിൽ വീണ്ടും പ്രകൃതി വാതക സാന്നിധ്യമെന്ന്​ ഖത്തർ പെട്രോളിയം

ദോഹ: ദക്ഷിണാഫ്രിക്കയിൽ വീണ്ടും പ്രകൃതി വാതക/മിശ്രിത സാന്നിധ്യം കണ്ടെത്തിയതായി ഖത്തർ പെേട്രാളിയം അറിയിച്ചു.ദക്ഷിണാഫ്രിക്കയുടെ തെക്കൻ തീരത്തുനിന്ന്​ 175 കിലോമീറ്റർ അകലെയുള്ള ഔട്ടെനിക്വ ബേസിനിലെ 11B/12B ബ്ലോക്കുകളിലെ ലുയിപെർഡ് മേഖലയിലാണ് പ്രകൃതി വാതക സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. 11B/12B ബ്ലോക്കുകളിൽ ഇത് രണ്ടാം തവണയാണ് പര്യവേക്ഷണത്തിലൂടെ വാതക സാന്നിധ്യം കണ്ടെത്തുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഈ ബ്ലോക്കുകളിലെ ബ്രുൽപാഡ ഭാഗത്താണ് വാതക സാന്നിധ്യം കണ്ടെത്തിയിരുന്നത്.11B/12B ബ്ലോക്കുകളിലെ എണ്ണ പര്യവേക്ഷണ, ഖനന, ഉൽപാദനത്തിൽ 25 ശതമാനം പങ്കാളിത്തമാണ് ഖത്തർ പെട്രോളിയത്തിനുള്ളത്. 45 ശതമാനം ഓഹരി ടോട്ടൽ കമ്പനിക്കും 20 ശതമാനം സി.എൻ.ആർ ഇൻറർനാഷനലിനും 10 ശതമാനം മെയിൻ സ്​ട്രീറ്റിനുമാണുള്ളത്.

പര്യവേക്ഷണഫലങ്ങൾ പ്രതീക്ഷിച്ചതിലും മികച്ചതാണ് നൽകുന്നതെന്ന് ഖത്തർ പെേട്രാളിയം പ്രസിഡൻറും സി.ഇ.ഒയും ഖത്തർ ഊർജകാര്യ സഹമന്ത്രിയുമായ സഅദ് ശെരീദ അൽ കഅബി പറഞ്ഞു.പര്യവേക്ഷണത്തിലെ പങ്കാളികളെ ഈ കണ്ടെത്തലിൽ അഭിനന്ദിക്കുകയാണെന്നും അതോടൊപ്പം ക്യു.പി പര്യവേക്ഷണ സംഘത്തിന് പ്രത്യേക പ്രശംസ അറിയിക്കുകയാണെന്നും അൽ കഅ്ബി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.