ജി20 ​ധ​ന​മ​ന്ത്രി​മാ​രു​ടെ യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ

ജി20 ​ധ​ന​മ​ന്ത്രി​മാ​രു​ടെ യോഗത്തി​ൽ പ​ങ്കെടു​ത്ത് ഖ​ത്ത​ർ

ദോ​ഹ: അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ലി​ന​യി​ൽ ന​ട​ക്കു​ന്ന ജി20 ​ധ​ന​മ​ന്ത്രി​മാ​രു​ടെ​യും സെ​ൻ​ട്ര​ൽ ബാ​ങ്ക് ഗ​വ​ർ​ണ​ർ​മാ​രു​ടെ​യും യോഗത്തിൽ ഖ​ത്ത​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ധ​ന​കാ​ര്യ മ​ന്ത്രി അ​ലി ബി​ൻ അ​ഹ​മ്മ​ദ് അ​ൽ കു​വാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ങ്കെ​ടു​ത്തു. ആ​തി​ഥേ​യ രാ​ജ്യ​മാ​യ അ​മേ​രി​ക്ക​യു​ടെ ക്ഷ​ണ​മ​നു​സ​രി​ച്ചാ​ണ് ഖ​ത്ത​ർ അ​ട​ക്ക​മു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ഗോ​ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ച, ബാ​ങ്കി​ങ് മേ​ഖ​ല​യി​ലെ പു​രോ​ഗ​തി, ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്റ​ലി​ജ​ന്റ്സ് തു​ട​ങ്ങി​യ നി​ർ​ണാ​യ​ക വി​ഷ​യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.

നി​ല​വി​ലെ ലോ​ക സാ​മ്പ​ത്തി​ക സ്ഥി​തി​ഗ​തി​ക​ളും ഭാ​വി​യി​ലെ വ​ള​ർ​ച്ചാ സാ​ധ്യ​ത​ക​ളും വി​ല​യി​രു​ത്തി. സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നു. സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കു​ന്ന​തി​നു​മു​ള്ള ന​യ​രൂ​പീ​ക​ര​ണ​ങ്ങ​ൾ ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി.

ആ​ഗോ​ള സാ​മ്പ​ത്തി​ക സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും പു​തി​യ സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സാ​മ്പ​ത്തി​ക പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - Qatar participated in G20 Finance Ministers' meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.