ഖത്തർ ഓപൺ ടെന്നിസ്​ പുരുഷ ഡബിൾ കിരീടം ചൂടിയ നീസ്​ സ്കുപ്സ്കി -വെസ്​ലി കുൾഹോഫ്​ സഖ്യം

ഖത്തർ ഓപൺ: ഡബിൾസ്​ കിരീടം നീൽ-വെസ്​ലി സഖ്യത്തിന്​

ദോഹ: ഖത്തർ എക്​സോൺ ഓപൺ ടെന്നിസ്​ പുരുഷ ഡബി​ൾസ്​ കിരീടം ബ്രിട്ടന്‍റെ നീൽ​ സ്കുപ്സ്കി -നെതർലൻഡ്​സിന്‍റെ വെസ്​ലി കുൾഹോഫ്​ സഖ്യത്തിന്​. ഫൈനലിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ- കാനഡയുടെ ഡെനിസ്​ ഷപോവലോവ്​ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക്​ വീഴ്ത്തിയാണ്​ ബ്രിട്ടീഷ്​ - ഡച്ച്​ സഖ്യം കിരീടമണിഞ്ഞത്​. സ്​കോർ 7-6, 6-1.

പുരുഷ സിംഗ്​ൾസിൽ ജോർജിയയുടെ നികോളോസ്​ ബസിലാഷ്​വിലിയും സ്​പെയിനിന്‍റെ ബൗറ്റിസ്റ്റയും ഫൈനലിൽ കടന്നു. ആദ്യ സെമിയിൽ ഫ്രഞ്ചു താരം അർതർ റിൻഡെർ​നെച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയായിരുന്നു നിലവിലെ ചാമ്പ്യൻ കൂടിയായ ജോർജിയൻ താരത്തിന്‍റെ മുന്നേറ്റം. സ്​കോർ 6-4, 6-2.

രണ്ടാം സെമിയിൽ റഷ്യയുടെ കാരൻ കചനോവിനെ തോൽപിച്ച്​ റോബർടോ ബൗറ്റിസ്റ്റ ഫൈനലിൽ കടന്നു. സ്​കോർ 6-1, 6-3, 7-5.

പുരുഷ സിംഗി​ൾസ്​ മത്സരങ്ങൾ സമാപനത്തിലേക്ക്​ അടുക്കവേ വനിത സിംഗിൾസ്​ മത്സരങ്ങൾക്ക്​ തുടക്കമായി. ​ക്വാളിഫയർ റൗണ്ട്​ മത്സരങ്ങളാണ്​ സജീവമായത്​. ഗർബിൻ മുഗുരുസ, അറിന സബലേങ്ക തുടങ്ങിയ താരങ്ങൾ മത്സരിക്കുന്നുണ്ട്​. ശനിയാഴ്ച ആറ്​ മണിക്കാണ്​ പുരുഷ സിംഗി​ൾസ്​ ഫൈനൽ മത്സരം.

Tags:    
News Summary - Qatar Open: Neil and Wesley win doubles title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.