ദോഹ: ഖത്തർ, ഒമാൻ, കുവൈത്ത് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സ്ഥിരം കപ്പൽ ചാൽ ഡിസംബർ 24ന് തുറക്കും. ഇതോടെ മേഖലയിലെ വികസനകുതിപ്പിന് കൂടുതൽ വേഗം കൈവരും.
ദോഹയിലെ ഹമദ ് തുറമുഖം, ഒമാനിലെ സോഹർ തുറമുഖം, കുവൈത്തിലെ ശുവൈഖ് തുറമുഖം എന്നിവയിലൂടെയാണ് കപ്പലുകളുടെ വരവും പോക്കും ഉണ്ടാവുക. കപ്പൽ ചാലിെൻറ ഉദ്ഘാടനം ഡിസംബർ 24ന് രാവിലെ പത്തിന് ഉണ്ടാകുമെന്ന് ഖത്തർ എയർവേയ്സിെൻറ ഡെസ്റ്റിനേഷൻ മാനേജ്മെൻറ് ഡിവിഷൻ ആയ ഡിസ്കവർ ഖത്തറിെൻറ ട്വിറ്റർ അക്കൗണ്ടിൽ ബന്ധെപ്പട്ടവർ അറിയിച്ചു.
പുതിയ സ്ഥിരം കടൽപാതയിലൂടെ ചരക്കുകപ്പലുകളും യാത്രാകപ്പലുകളും സർവീസ് നടത്തും. ആദ്യ യാത്രയിലെ കപ്പലിൽ യാത്രക്കാർക്കായി 250 മുറികൾ ഉണ്ടാകും. സിനിമാ ഹാൾ, ഗെയിംസ് ഹാൾ, മാർക്കറ്റ്, റെസ്റ്റോറൻറുകൾ, കഫേകൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. 700 കാറുകളും ഉൾകൊള്ളാനുള്ള ശേഷിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.