കനത്ത കാറ്റ്​: ഖത്തറിൽ നിർത്തിയിട്ട വിമാനം നിരങ്ങിനീങ്ങി മറ്റൊന്നിൽ ഇടിച്ചുനിന്നു

ദോഹ: കഴിഞ്ഞ ദിവസമുണ്ടായ ശക്​തമായ കാറ്റിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ  കൂട്ടിയിടിച്ചു. നിർത്തിയിട്ടിരുന്ന ഒരു വിമാനം 70 നോട്ടിക്കൽ മൈൽ വേഗതയുള്ള ശക്തമായ കാറ്റിൽ തനിയെ നിരങ്ങിനീങ്ങി മ​െറ്റാന്നിൽ ഇടിക്കുകയായിരുന്നു. ഖത്തർ എയർവേയ്സി​െൻറ 787–800 വിമാനവും ക്യുആർ എ350–900 വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന്​  അധികൃതർ അറിയിച്ചു. പാർക്ക് ചെയ്തിരുന്ന ബോയിങ് 787–800 വിമാനം ചോക്ക്സിൽ നിന്നും കാറ്റിനെ  തുടർന്ന് തെന്നിനീങ്ങുകയായിരുന്നു.

കാറ്റിൽ വിമാനത്താവള പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായും ഖത്തർ എയർവേയ്സ്​  അറിയിച്ചു. കൂട്ടിയിടിക്കപ്പെട്ട വിമാനങ്ങളിൽ യാത്രക്കാരോ കാബിൻ ക്രൂ അംഗങ്ങളോ ഉണ്ടായിരുന്നില്ല. ഇടിയുടെ  ആഘാതത്തിൽവിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്​.

Tags:    
News Summary - qatar news flight gulf news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.