ദോഹ: ഖത്തർ നാഷനൽ ലൈബ്രറിയിൽ സെപ്റ്റംബറിൽ വാർഷിക അംഗത്വ കാമ്പയിന് തുടക്കം. രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും ക്യു.എൻ.എൽ അംഗത്വം സൗജന്യമാണ്. 20 ഭാഷകളിലായി ഒരു ദശലക്ഷത്തിലധികം പുസ്തകങ്ങൾ, ഡിജിറ്റൽ ശേഖരം, മ്യൂസിക് സ്റ്റുഡിയോകളും ഗ്രീൻ-സ്ക്രീൻ റൂമുകളും ഉൾപ്പെടെയുള്ള അത്യാധുനിക ഇന്നൊവേഷൻ സ്റ്റേഷനുകൾ എന്നിവ ലൈബ്രറിയിൽ ലഭ്യമാണ്.
പഠനത്തിനും മാധ്യമ പ്രവർത്തനങ്ങൾക്കുമായി പ്രത്യേക ഇടങ്ങളുമുണ്ട്. കൂടാതെ, കുട്ടികൾക്കും യുവ വായനക്കാർക്കുമായി സംവേദനാത്മക പഠനോപകരണങ്ങളും ആകർഷകമായ പരിപാടികളും ഉൾക്കൊള്ളുന്ന കുട്ടികളുടെ ലൈബ്രറിയും ഇവിടെയുണ്ട്.
പുതിയ അംഗങ്ങൾക്ക് ലൈബ്രറിയുടെ ലോകോത്തര സൗകര്യങ്ങളും സേവനങ്ങളും ലഭ്യമകുന്നതിനോടൊപ്പം ഒരു ഐപാഡ് സമ്മാനമായി നേടാനും സാധ്യതയുണ്ട്. സമൂഹത്തിലെ എല്ലാവർക്കും അറിവ് പ്രധാനംചെയ്യുക എന്ന ഖത്തർ നാഷനൽ സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്യുന്ന പുതിയ അംഗങ്ങൾക്കും നറുക്കെടുപ്പിൽ പങ്കെടുത്ത് സമ്മാനം നേടാം. നറുക്കെടുപ്പിന് പരിഗണിക്കണമെങ്കിൽ ഒക്ടോബർ 15-നകം കുറഞ്ഞത് അഞ്ച് പുസ്തകങ്ങൾ (ഫിസിക്കൽ അല്ലെങ്കിൽ ഡിജിറ്റൽ) എടുത്തിരിക്കണം. കൂടാതെ, 2024-25 വർഷത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ലൈബ്രറിയിൽനിന്ന് എടുത്ത 15 പേർക്ക് പ്രത്യേക സമ്മാനങ്ങളും നൽകുന്നുണ്ട്.
രാജ്യത്തെ ജോലിസ്ഥലങ്ങൾക്കും സ്ഥാപനങ്ങൾക്കും സൗജന്യ ഇൻസ്റ്റിറ്റ്യൂഷനൽ അംഗത്വത്തിനുള്ള അവസരവുമുണ്ട്. ഗൂഗ്ൾ പ്ലേയിലും ആപ്പ് സ്റ്റോറിലും ലഭ്യമായ ക്യു.എൻ.എൽ മൊബൈൽ ആപ്പ് വഴിയോ, വെബ്സൈറ്റ് വഴിയോ, അല്ലെങ്കിൽ ലൈബ്രറിയിലെ യൂസർ സർവിസസ് ഡെസ്ക് സന്ദർശിച്ചോ അംഗത്വം നേടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.