Posted On
date_range Updated On
date_range കൊടുങ്ങല്ലൂർ സ്വദേശി ദോഹയിൽ നിര്യാതനായി
ദോഹ: തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ദോഹയിൽ നിര്യാതനായി. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഷഫീർ കല്ലുങ്ങൽ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 38 വയസ്സായിരുന്നു. 10 വർഷത്തിലധികമായി ഖത്തർ പ്രവാസിയായ ഷഫീർ സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ്.
പിതാവ്: പരേതനായ അബ്ദുൽ കരീം. മാതാവ്: ലൈല കരീം. ഭാര്യ: ജസ്‌ല. മകൾ: ഐറ സംറിൻ. കെ.എം.സി.സി അൽ ഇഹ്‌സാൻ കമ്മിറ്റിയുടെയും ജോലി ചെയുന്ന സ്ഥാപനത്തിന്റെയും നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.