Posted On
date_range Updated On
date_range ഖത്തർ നീതിന്യായ മന്ത്രാലയം എക്സ്പെർട്സ് അഡ്മിനിസ്ട്രേഷന്റെ പുതിയ ആസ്ഥാനം ലുസൈലിൽ
ദോഹ: ഖത്തർ നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള എക്സ്പെർട്സ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റും ലോയേഴ്‌സ് അഫയേഴ്‌സ് ഡിപ്പാർട്ട്മെന്റും പുതിയ കേന്ദ്രത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ബർസാൻ ടവറിൽ പ്രവർത്തിച്ചിരുന്ന ആസ്ഥാനമാണ് ലുസൈലിലെ 'നിഷാൻ ടവറിലേക്ക്' മാറ്റിയത്. നിഷാൻ ടവറിലെ 16, 17 നിലയിലാണ് പുതിയ ഓഫിസ് സജ്ജീകരിച്ചിരിക്കുന്നത്.
ആശ്വാസകരവും സുഖപ്രദവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനുമായാണ് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതെന്ന് നീതിനയായ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.