ജനീവ മനുഷ്യാവകാശ കൗൺസിൽ ‘മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ഐക്യദാർഢ്യവും’ സെഷൻ സമ്മേളനത്തിൽ ഖത്തർ പ്രതിനിധി സംസാരിക്കുന്നു
ദോഹ: നാല് പതിറ്റാണ്ടുകളായി എല്ലാ രാജ്യങ്ങളുമായും പ്രാദേശികവും അന്താരാഷ്ട്രവുമായ സംഘടനകളുമായും അന്താരാഷ്ട്ര ഐക്യം ശക്തിപ്പെടുത്തുന്നതിൽ അധിഷ്ഠിതമായ വിദേശനയമാണ് പിന്തുടരുന്നതെന്ന് ഖത്തർ നിയമകാര്യ വിഭാഗം സെക്രട്ടറി മുഹമ്മദ് അലി അൽ ബാകിർ.ജനീവയിൽ മനുഷ്യാവകാശ കൗൺസിലിന്റെ 59ാം സമ്മേളനത്തിന്റെ ഭാഗമായുള്ള ‘മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ഐക്യദാർഢ്യവും’ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സമാധാനം ഉറപ്പാക്കുന്നതിനും വിവിധ മേഖലകളിൽ വികസന പ്രവർത്തനങ്ങൾ സംഭാവന നൽകുന്നതിനും ലക്ഷ്യമിട്ട് നിരവധി വിദ്യാഭ്യാസ -വികസന പദ്ധതികൾ ഖത്തർ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളും ജനവിഭാഗങ്ങളും ഏറ്റുമുട്ടുന്നത് കൂടുതലായിരിക്കുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര ഐക്യദാർഢ്യത്തിന് കൂടുതൽ പ്രാധാന്യം നൽകണം.അതിന് രാജ്യാന്തരവും പ്രാദേശികവുമായ വികസന പങ്കാളിത്തം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് അറിവും മികച്ച അനുഭവങ്ങളും തമ്മിൽ കൈമാറ്റം സാധ്യമാക്കുകയും രാജ്യങ്ങൾക്കിടയിലെ അസമത്വം കുറക്കുകയും ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനും സഹായകമാകും.ഇതിലൂടെ വെല്ലുവിളികളെ നേരിടാനും തങ്ങളുടെ സംസ്കാരവും വ്യക്തിത്വവും തലമുറകളിലായി സംരക്ഷിക്കാനും അവർക്ക് കഴിയുമെന്നും വികസന പ്രക്രിയയിൽ ആരും പിന്നിലാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.