കഹ്റ ആസ്ഥാനം
ശീതീകരണ സംവിധാനവുമായി ബന്ധെപ്പട്ട ഡിസ്ട്രിക്ട് കൂളിങ് നിയന്ത്രണ-ഉൽപാദന രംഗത്ത് ഗൾഫ് മേഖലയിൽ ഖത്തർ ഒരുപടി മുന്നിൽ. നിലവിൽ ദശലക്ഷം ടൺ ഓഫ് റെഫ്രിജറേഷൻ (ടി. ആർ) ക്ഷമതയുള്ളതാണ് ഖത്തർ ഡിസ്ട്രിക്ട് കൂളിങ് മേഖല. പ്രാദേശിക വിപണിയിലെ എയർകണ്ടീഷനിങ് ആവശ്യകതയുടെ 17 ശതമാനത്തെ ഇത് പ്രതിനിധീകരിക്കുന്നുണ്ട്.
2022 ലോകകപ്പിനുള്ള അധികം സ്റ്റേഡിയങ്ങളും ഡിസ്ട്രിക്ട് കൂളിങ് സംവിധാനമുപയോഗിച്ചാണ് പ്രവർത്തിക്കുക. എല്ലാ സ്റ്റേഡിയങ്ങളിലേക്കും മറ്റു കേന്ദ്രങ്ങളിലേക്കും ഏറ്റവും മികച്ച ശീതീകരണ സംവിധാനമൊരുക്കുന്നതിന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി കഹ്റമ സഹകരിച്ച് പ്രവർത്തിക്കുകയാണ്.
ഊർജക്ഷമതയുള്ള ശീതീകരണ സംവിധാനം സ്റ്റേഡിയങ്ങൾക്കുള്ളിലെ അന്തരീക്ഷ താപനില കുറച്ചു കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിക്കും. താരങ്ങൾക്കും സന്ദർശകർക്കും കാണികൾക്കും മാച്ചുകൾ ആസ്വദിച്ച് വീക്ഷിക്കാൻ ഇതിലൂടെ കഴിയും.
ഖത്തറിൽ നിലവിൽ 39 ഡിസ്്ട്രിക്ട് കൂളിങ് പ്ലാൻറുകളാണ് പ്രവർത്തിക്കുന്നത്. വെസ്റ്റ്ബേ ഖത്തർ കൂൾ പ്ലാൻറ് (107000 ടി ആർ) ലുസൈൽ സിറ്റി മറാഫെക് (33,000 ടി.ആർ) ഖത്തർ ഫൗണ്ടേഷൻ സെൻട്രൽ പ്ലാൻറ് (142000 ടി ആർ) എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. ഇത് കൂടാതെ സ്വകാര്യ മേഖലയിൽ നിരവധി പ്ലാൻറുകൾ പ്രവർത്തിക്കുന്നുണ്ട്.
28 ഡിസ്ട്രിക്ട് കൂളിങ് പ്ലാൻറുകൾ നിർമാണത്തിലിരിക്കുകയാണ്. കാർബൺ പുറന്തുള്ളുന്നതിലും ഡിസ്ട്രിക്ട് കൂളിങ് സംവിധാനം വളരെ പിറകിലാണ്. കൃത്യമായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ സാമ്പത്തിക, പാരിസ്ഥിതിക, സാമുഹിക പ്രശ്നങ്ങൾക്ക് ഡിസ്ട്രിക്ട് കൂളിങ് സംവിധാനത്തിലൂടെ പരിഹാരം കണ്ടെത്താൻ സാധിക്കും. 2030ഓടെ 1.6 ദശലക്ഷം ടി ആർ ആണ് ലക്ഷ്യം വെക്കുന്നത്. ഇത് യാഥാർഥ്യമാകുന്നതോടെ പ്രതിവർഷം സർക്കാറിന് 100 കോടി റിയാലിെൻറ ലാഭമാണ് ഡിസ് ട്രിക്ട് കൂളിംഗിലൂടെ ലഭിക്കുക.
പ്ലാൻറ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ജലദൗർലഭ്യം എന്നതാണ് ഡി.സി നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. കൂടാതെ പ്ലാൻറുകളിൽനിന്നുള്ള മലിനജലം പുറത്തേക്കൊഴുക്കി കളയുന്നതിനുള്ള പ്രയാസങ്ങളുമുണ്ട്. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുകയാണ്. പദ്ധതിയുടെ സഹകാരികളുമായി ഇക്കാര്യങ്ങളിലടക്കം കഹ്റമ യോജിപ്പ് പ്രവർത്തിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.