ഡോ. ദീപക്​ മിത്തൽ

ഖത്തറിൻെറ തൊഴിൽ പരിഷ്കരണം മാതൃകാപരം –ഇന്ത്യൻ അംബാസഡർ

ദോഹ: രാജ്യത്തി​െൻറ വിവിധ തൊഴിൽപരിഷ്​കരണങ്ങൾ മാതൃകാപരമാണെന്നും അഭിനന്ദനീയമാണെന്നും ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ. ഖത്തറിൽ വിവേചനങ്ങളില്ലാതെ എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം നിശ്ചയിച്ചിരുന്നു. തൊഴിലാളികൾക്ക്​ ജോലി മാറുന്നതിനുള്ള എൻ.ഒ.സി നീക്കം ചെയ്യുകയും ചെയ്ത​ു. വിവിധ തൊഴിൽ പരിഷ്കാരങ്ങൾ വരുത്തിയ നിയമത്തിന്​ കഴിഞ്ഞ ദിവസമാണ്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി അംഗീകാരം നൽകിയത്​. ഖത്തർ സർക്കാർ പുറപ്പെടുവിച്ച തൊഴിൽ പരിഷ്കാരങ്ങൾ ഏറെ നിർണായകമായ ചുവടുവെപ്പാണ്​. ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിനായും അവരുടെ അവകാശങ്ങൾക്കായും ഖത്തർ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു. മറ്റ്​ രാജ്യങ്ങളുടെ അംബാസഡർമാരും ഖത്തർ നടപടികളെ പ്രശംസിച്ചു. രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾക്ക് പുതിയ നിയമ പരിഷ്കാരങ്ങൾ ഏറെ പ്രയോജനം ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു.

രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായുള്ള മറ്റൊരു ചുവടുവെപ്പാണ് മിനിമം വേതന നിയമവും എൻ.ഒ.സി നീക്കം ചെയ്ത നടപടിയെന്നും ഇറ്റാലിയൻ അംബാസഡർ അലസ്സാ േന്ദ്രാ പ്രൂനസ്​ അഭിപ്രായപ്പെട്ടു. തൊഴിലാളിക്കും തൊഴിലുടമക്കും സമൂഹത്തിന് മൊത്തത്തിനും നിയമ പരിഷ്കാരം ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിലാളികൾക്കിടയിൽ വിവേചന രഹിതമായ തൊഴിൽ നിയമങ്ങൾ നടപ്പാക്കാനുള്ള ഖത്തർ ഭരണകൂടത്തി​െൻറ നീക്കം അഭിനന്ദനാർഹമാണെന്നും വിദേശ തൊഴിലാളികൾക്ക് മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്​ടിക്കുന്നതിൽ ഇത് നിർണായകമാകുമെന്നും പാക് സ്​ഥാനപതി സയിദ് അഹ്സൻ റാസ ഷാ പറഞ്ഞു.

ഖത്തറിലെ കെനിയൻ അംബാസഡർ പാദി സി അഹെൻദ, നേപ്പാൾ സ്​ഥാനപതി ഡോ. നാരദ് നാഥ് ഭരദ്വാജ്, ശ്രീലങ്കൻ എംബസി ഷർഷെ ദഫേ​ കൊഹ്​ലുരംഗൻ രത്നസിംഗം എന്നിവരും ഖത്തറി​െൻറ തൊഴിൽ നിയമ പരിഷ്കാരത്തെ പ്രശംസിച്ചും അഭിനന്ദിച്ചും രംഗത്തുവന്നു.

രാജ്യത്തെ തൊഴിലാളികൾക്കും ഗാർഹികജീവനക്കാർക്കും മിനിമം വേതനം ഉറപ്പുവരുത്തിയുള്ള മിനിമം വേതന നിയമ​ പ്രകാരം തൊഴിലാളികൾക്ക്​ 1000 റിയാൽ മിനിമം വേതനം നൽകണം. ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവൻസിനായി 300 റിയാലും പുറമെ നൽകാനും നിയമം അനുശാസിക്കുന്നു. തൊഴിലാളിക്ക് മിനിമം വേതനം നൽകുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമ കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടിവരുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തൊഴിൽ തർക്ക പരിഹാര സമിതികളുടെ എണ്ണം കൂട്ടുന്നതിനും പുതിയ നിയമഭേദഗതി നിർദേശിക്കുന്നുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം കഴിയുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

നിലവിൽ ഇതിനെക്കാൾ കുറഞ്ഞ വേതനം നിലവിൽ ലഭിക്കുന്നവരുടെ തൊഴിൽ കരാർ തൊഴിൽ ഉടമകൾ പുതിയ നിയമമനുസരിച്ച്​ പുതുക്കണം. മിഡിലീസ്​റ്റിൽ ഇത്തരം നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമായി ഖത്തർ ഇതോടെ മാറി. മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപവത്​കരിക്കും. തൊഴിലാളികളുടെ ജോലി മാറുന്നതിനാവശ്യമായ എൻ.ഒ.സി സംവിധാനം ഭരണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയം നീക്കം ചെയ്തിട്ടുമുണ്ട്​. ഇതുപ്രകാരം തൊഴിലാളിക്ക് നിലവിലുള്ള തൊഴിലുടമയുടെ എൻ.ഒ.സി കൂടാതെതന്നെ ജോലിമാറാൻ സാധിക്കും. തൊഴിൽ വിപണിയിൽ പുതിയ ഉണർവ് വരുത്താൻ പുതിയ തൊഴിൽ പരിഷ്കരണത്തിന് സാധിക്കും. തൊഴിലാളിക്ക് മികച്ച തൊഴിൽ കണ്ടെത്തുന്നതിനും തൊഴിലുടമകൾക്ക് കഴിയും പ്രാപ്തിയുമുള്ള ഉദ്യോഗാർഥികളെ തേടുന്നതിനും നിയമം സഹായകമാകും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.