ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, ശൈഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ

ബി​ൻ ജാ​സിം ആ​ൽ​ഥാ​നി

ദോ​ഹ: ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗ്രീ​സ് ത​ല​സ്ഥാ​ന​മാ​യ ഏ​ഥ​ൻ​സി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ 'യൂ​റോ​പ്പ് -ഗ​ൾ​ഫ് ജി​യോ​പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ്മെ​ന്റ്സ്' ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​ണ് ഇ​രു നേ​താ​ക്ക​ളും പ്ര​ത്യേ​ക​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. പ​ശ്ചി​മേ​ഷ്യ​യി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ചാ വി​ഷ​യ​മാ​യി. അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും വി​ല​യി​രു​ത്തി. 

നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ൾ സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും ച​ർ​ച്ച​ക​ളി​ലൂ​ടെ​യും പ​രി​ഹ​രി​ക്കാ​ൻ എ​ല്ലാ ക​ക്ഷി​ക​ളും ത​യാ​റാ​ക​ണ​മെ​ന്ന് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ തു​ട​രു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളോ​ട് എ​ല്ലാ ക​ക്ഷി​ക​ളും അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ വീ​ണ്ടു​മൊ​രു സം​ഘ​ർ​ഷ സാ​ധ്യ​ത ഒ​ഴി​വാ​ക്കി സു​സ്ഥി​ര​മാ​യ ക​രാ​റി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കൂ എ​ന്നും ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വും അ​ത് കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും പ​ങ്കു​വെ​ച്ചു. യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ -സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ളും നി​ക്ഷേ​പ സൗ​ക​ര്യ​ങ്ങ​ളും വി​പു​ല​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഏ​ഥ​ൻ​സി​ൽ ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Qatar, Kuwait prime ministers meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.