ഖത്തർ കൊടുങ്ങല്ലൂർ ഏരിയ മഹല്ല് കോഓഡിനേഷൻ കമ്മിറ്റി പ്രദേശത്തെ 12 മഹല്ലുകളിലെ അംഗങ്ങളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് നടത്തിയ സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: ഖത്തർ കൊടുങ്ങല്ലൂർ ഏരിയ മഹല്ല് കോഓഡിനേഷൻ കമ്മിറ്റി പ്രദേശത്തെ 12 മഹല്ലുകളിലെ അംഗങ്ങളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് നടത്തിയ സംഗമം ഖത്തറിലെ ശഹാനിയ അൽദൂസരി പാർക്കിൽ സംഘടിപ്പിച്ചു. ഡോ. മുഹമ്മദ് അൽദൂസരി മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ കൺവീനർ സബീബ് ബാവ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.
കാലത്തിന്റെ ചലനങ്ങളോടൊപ്പം മനുഷ്യബന്ധങ്ങൾക്കും വലിയ മാറ്റങ്ങൾ സംഭവിക്കുന്ന പുതിയ കാലഘട്ടത്തിൽ ഇങ്ങനെയുള്ള ഒത്തുചേരലുകൾ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ സഹായകമാകുമെന്ന് സബീബ് ബാവ ഓർമിപ്പിച്ചു. ജുമുഅ നമസ്കാരത്തിനും ഭക്ഷണത്തിനും ശേഷം നടന്ന വിവിധ സാംസ്കാരിക കലാകായിക മത്സരങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം കൊടുങ്ങല്ലൂർ മേഖലയിലെ മുന്നൂറോളം പേർ ആവേശത്തോടെ പങ്കെടുത്തു.
വിവിധ ഇനങ്ങളിലെ മത്സരങ്ങൾ മുബാറക് എടവിലങ്ങ്, മുഹമ്മദലി എറിയാട് എന്നിവർ നിയന്ത്രിച്ചു. മത്സരങ്ങൾക്കിടയിൽ അവതരിപ്പിക്കപ്പെട്ട ഇമ്പമേറിയ മാപ്പിളപ്പാട്ടുകളും ഗാനങ്ങളും പരിപാടിയെ കൂടുതൽ ആകർഷണീയമാക്കി. മത്സര വിജയികൾക്ക് പ്രത്യേകം സമ്മാനങ്ങൾ വിതരണം ചെയ്തു. അബ്ദുസ്സലാം, നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമൂഹ ഗാനങ്ങളോടെ പരിപാടികൾ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.