Posted On
date_range Updated On
date_range ജി.സി.സി: വിശ്വാസം വീണ്ടെടുക്കാൻ സമയമെടുക്കും –വിദേശകാര്യ മന്ത്രി
ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കപ്പെട്ടാലും ജി.സി.സി അംഗ രാജ്യങ്ങൾക്കിടയിലെ പരസ്പര വിശ്വാസത്തിനേറ്റ തിരിച്ചടി കടുത്തതാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി അഭിപ്രായപ്പെട്ടു. പരസ്പര വിശ്വാസത്തിലും സുരക്ഷയിലും ഉൗന്നി രൂപംകൊണ്ട സംവിധാനമാണ് ജി.സി.സി. ഈ വേദിയുടെ സ്ഥാപകാംഗമാണ് ഖത്തർ. എന്നാൽ ഇപ്പോഴുണ്ടായ പ്രതിസന്ധി അംഗ രാജ്യങ്ങൾക്കടിയിലെ വിശ്വാസ്യത തകർക്കാൻ കാരണമായി. അത് വീണ്ടെടുക്കാൻ സമയമെടുക്കും –വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.
ഖത്തറുമായി ബന്ധം വിഛേദിച്ച രാജ്യങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ നൽകാൻ ബാധ്യസ്ഥരാണ്. ഇനിയും തെളിവുകൾക്കുവേണ്ടി തങ്ങൾ കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
എന്നാൽ സാവധാനം പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകാൻ എല്ലാവർക്കും കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിൽ ജി.സി.സി സംവിധാനം നിലനിൽക്കണമെന്ന് അതിയായി ആഗ്രഹിക്കുന്ന രാജ്യമാണ് ഖത്തർ. അറബ് ലോകത്ത് ഏറ്റവും സുശക്തമായി നിലനിന്നിരുന്ന സംവിധാനമായിരുന്നു ജി.സി.സിയുടേത്. എന്നാൽ ഇപ്പോൾ ഈ സംവിധാനം ദുർബലപ്പെട്ടതായി അനുഭവപ്പെടുന്നു –അദ്ദേഹം അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.