ദോഹ: ബ്രസീലിലേക്കുള്ള പ്രകൃതിവാതക, രാസവള വിതരണത്തിൽ ഖത്തർ തന്ത്രപ്രധാന പങ്കാളിയാണെന്ന് അറബ്-ബ്രസീലിയൻ ചേംബറിന്റെ ഇന്റർനാഷനൽ ഓഫിസ് മേധാവി റഫയേൽ സോളിമിയോ പറഞ്ഞു. കയറ്റുമതി, ഇറക്കുമതി എന്നിവയിലൂടെ ബ്രസീലും ഖത്തറും തമ്മിലുള്ള വ്യാപാരബന്ധം ശക്തമായി തുടരുകയാണെന്നും റഫയേൽ സോളിമിയോ കൂട്ടിച്ചേർത്തു.
2022ൽ ഖത്തറിലേക്ക് ബ്രസീലിൽനിന്ന് 411.24 മില്യൻ ഡോളറിന്റെ കയറ്റുമതിയാണ് രേഖപ്പെടുത്തിയത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 44.66 ശതമാനം വർധിച്ചിട്ടുണ്ടെന്നും ബ്രസീലിലേക്കുള്ള ഖത്തറിന്റെ കയറ്റുമതി 53.12 ശതമാനം വർധിച്ച് 1.208 ബില്യൻ ഡോളറിലെത്തിയതായും സോളിമിയോ ചൂണ്ടിക്കാട്ടി. ഖത്തറിലേക്ക് ഭക്ഷ്യവിതരണം നടത്തുന്ന പ്രധാന രാജ്യങ്ങളിലൊന്ന് ഖത്തറാണ്. ഖത്തറിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ബ്രസീൽ വലിയ പങ്കുവഹിക്കുന്നുണ്ട് -റഫയേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.