ദോഹ: അംഗങ്ങളുടെ മാതാക്കളുടെ നിര്യാണത്തിൽ ഖത്തർ ഇന്ത്യന്‍ മീഡിയാ ഫോറം(ഐഎംഎഫ്) അനുശോചിച്ചു. ജനറല്‍ സെക്രട്ടറി ഐഎംഎ റഫീഖ്, ട്രഷറര്‍ ശഫീഖ് അറക്കല്‍ എന്നിവരുടെ ഉമ്മമാരായ തൃശൂര്‍ വടക്കേകാട് കല്ലൂര്‍ വീട്ടിലയില്‍ പി.എ കദീജാബി(83), പള്ളുരുത്തി അറക്കല്‍ വീട്ടില്‍ സുഹ്റ(76) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ടത്. ഇരുവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും കമ്മിറ്റി അനുശോചന കുറിപ്പില്‍ അറിയിച്ചു.
തൃശൂര്‍ വടക്കേകാട് കല്ലൂര്‍ വീട്ടിലയില്‍ പരേതനായ കുഞ്ഞ് ബാവയുടെ ഭാര്യയാണ് പി.എ കദീജാബി. മറ്റുമക്കള്‍ ഐ.എം. എ ജലീല്‍, അബ്ദുല്ല (ഖത്തര്‍), ഐഎംഎ ബഷീര്‍.മരുമക്കള്‍: മുംതാസ് രഹന (ഖത്തര്‍), ജസീന (ടീച്ചര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍, ഖത്തർ), ഹസീന എസ് കാനം (ടീച്ചര്‍ കൊച്ചനൂര്‍ ഹൈസ്കൂള്‍).
പള്ളുരുത്തി അറക്കല്‍ വീട്ടില്‍ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യയാണ് സുഹ്റ. മറ്റു മക്കള്‍: മുഹമ്മദ് ഷരീഫ്(സിപിഎം ഇടക്കൊച്ചി ലോക്കല്‍ സെക്രട്ടറി, പിഎംഎസ്സി ബാങ്ക് ഡയറക്ടര്‍), താഹിറ, ഫരീദ, സലീമ. മരുമക്കള്‍: നജുമ, സാലി, നൗഷാദ്, ഷംനാസ്, നഫീസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.