ദോഹ: തിങ്കളാഴ്ച മുതൽ ഖത്തറിലെ മെട്രോ ലിങ്ക് ബസുകളിൽ യാത്ര ചെയ്യാൻ ടിക്കറ്റ് വേണ്ടിവരും. ദോഹ മെട്രോയിലെ യാത്രക്കാർക്കുള്ള സൗജന്യ ഷട്ടിൽ ബസ് സർവിസായ മെട്രോ ലിങ്കിൽ 11 മുതൽ സൗജന്യ ഇ-ടിക്കറ്റ് നടപ്പാക്കുന്നതായി മുവാസലാത്ത് അറിയിച്ചു.
കർവ ബസ് ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്ത് ലഭിക്കുന്ന ഇ-ടിക്കറ്റ് വഴിയാവും ഇനിയുള്ള മെട്രോ ലിങ്കിലെ യാത്രകൾ. അതേസമയം, പ്രത്യേക ചാർജുകളൊന്നുമില്ലാതെ നിലവിലേതുപോലെതന്നെ തുടർന്നും യാത്രചെയ്യുന്നതിന് തടസ്സങ്ങളൊന്നുമില്ല.
ഒരിക്കൽ ഡൗൺലോഡ് ചെയ്യുന്ന ക്യൂ.ആർ ടിക്കറ്റ് മെട്രോലിങ്കുവഴിയുള്ള പിന്നീടുള്ള യാത്രക്കും ഉപയോഗപ്പെടുത്താവുന്നതാണ്.
കർവ ബസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് സൈൻ ഇൻ ചെയ്യുക.
ബസിൽ കയറുന്നതിന് മുമ്പുതന്നെ ആപ്ലിക്കേഷനിൽനിന്ന് 'ഇ-ടിക്കറ്റ് ഡൗൺലോഡ്' ചെയ്യുക.
ശേഷം, 'മെട്രോ ലിങ്ക് ക്യൂ.ആർ ടിക്കറ്റ്' ക്ലിക്ക് ചെയ്യുക.
അടുത്ത ഘട്ടമായി ഗോൾഡൻ ക്യൂ.ആർ കോഡിൽ നിങ്ങളുടെ ഇ-ടിക്കറ്റ് മൊബൈൽ ഫോണിൽ തെളിയും.
ബസിലെ റീഡറിൽ ടിക്കറ്റ് സ്കാൻ ചെയ്യുന്നതോടെ പ്രവേശിക്കാനും പുറത്തിറങ്ങാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.