എക്സികോൺ 2k25 -യുണീഖ് നേതൃത്വ പരിശീലന ക്യാമ്പിൽ പെങ്കടുത്തവർ
ദോഹ: ദോഹയിലെ സെന്റാര വെസ്റ്റ്ബേ ഹോട്ടലിൽ സംഘടിപ്പിച്ച എക്സികോൺ 2k25 -യുണീഖ് നേതൃത്വ പരിശീലന ക്യാമ്പ് പ്രസിഡന്റ് ബിന്ദു ലിൻസന്റെ നേതൃത്വത്തിൽ വിജയകരമായി സമാപിച്ചു.
നേതൃഗുണങ്ങൾ ശക്തിപ്പെടുത്തുക, ആശയവിനിമയം മെച്ചപ്പെടുത്തുക, ഓരോ അംഗത്തെയും യുണീഖിന്റെ ഭാവി നേതാക്കളായി ഉയർത്തുക എന്നിവയായിരുന്നു കാമ്പിന്റെ ലക്ഷ്യം. ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് സംസാരിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി നിസാർ ചെറുവത്ത് സ്വാഗതം പറഞ്ഞു.
പബ്ലിക് സ്പീക്കിങ് കോച്ചും മെന്ററുമായ നിഷ ശിവറാം അവതരിപ്പിച്ച മുഖ്യപ്രഭാഷണം നടത്തി. അവരുടെ സെഷൻ എക്സിക്യൂട്ടിവുകൾക്കും വിങ് ലീഡുകൾക്കും ഫെസിലിറ്റി ലീഡുകൾക്കും പ്രചോദനം നൽകി. യുണീഖ് മുൻ പ്രസിഡന്റ് ലുത്ഫി കലമ്പൻ സംഘടനയുടെ ശക്തിയും ഘടനയും വിശദമായി അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങൾ, വിങ് ലീഡുകൾ, ഫെസിലിറ്റി ലീഡുകൾ എന്നിവർക്കായി പ്രത്യേകം രൂപകൽപന ചെയ്ത ലീഡർഷിപ് ട്രെയിനിങ് ക്യാമ്പുകളും നടന്നു. വൈസ് പ്രസിഡന്റ് ജിസ് തോമസ് നേതൃത്വം നൽകിയ ക്യാമ്പിന് ജോയന്റ് ട്രഷറർ എലിസബത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.