ഐ.എസ്.സി വനിത ത്രോബാള്‍ ടൂര്‍ണമെന്റ് ചാമ്പ്യന്മാരായ തുളുക്കൂട്ട ഖത്തര്‍ ട്രോഫിയുമായി
മുഖ്യാതിഥികള്‍ക്കൊപ്പം
ദോഹ: ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ സംഘടിപ്പിച്ച വനിത ത്രോബാള്‍ ടൂര്‍ണമെന്റില്‍ പെണ്‍കരുത്തറിയിച്ച് തുളുക്കൂട്ട ഖത്തര്‍ ജേതാക്കളായി. ഈ വര്‍ഷത്തെ ഖേല്‍ മഹോത്സവിന്റെ ഭാഗമായി നടന്ന ടൂര്‍ണമെന്റ് മത്സരത്തിലെ വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ മാംഗ്ലൂര്‍ കള്‍ചറല്‍ അസോസിയേഷനെയാണ് തുളുക്കൂട്ട പരാജയപ്പെടുത്തിയത്. മാര്‍വെലസ് ഖത്തര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആസ്പയര് ഡോമില്‍ നടന്ന വനിത ത്രോബാള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന് നിര്‍വഹിച്ചു. ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരിയായി തുളുക്കൂട്ടയിലെ നേഹയെയും പ്രതിരോധ നിരയിലെ മികച്ച പ്രകടനത്തിന് മാംഗ്ലൂര്‍ അസോസിയേഷനിലെ മെലിഷയെയും മികച്ച അറ്റാക്കറായി മാര്വെലസിലെ സൂസനെയും തിരഞ്ഞെടുത്തു.
വിജയികള്‍ക്കുള്ള സമ്മാനദാനം ഖത്തര്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.എസ്.സി കോഓഡിനേറ്റിങ് ഓഫിസറുമായ ഹരീഷ് പാണ്ഡേ നിര്‍വഹിച്ചു. ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഐ.സി.സി മാനേജ്മെന്റ് കമ്മിറ്റി അംഗം രവീന്ദ്ര പ്രസാദ്, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം നിലാംബരി സവർദേക്കർ, പുനർജനി പ്രസിഡന്റ് സുശാന്ത് സവർദേക്കർ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഐ.എസ്.സി വൈസ് പ്രസിഡന്റ് സിതേന്ദു പാല്, ജനറല്‍ സെക്രട്ടറി ഹംസ യൂസുഫ്, ജോയന്റ് സെക്രട്ടറിയും ടൂര്‍ണമെന്റ് ഇന്‍ചാര്‍ജുമായ കവിതാ മഹേന്ദ്രന്, ഹെഡ് ഓഫ് ഫൈനാന്‍സ് ദീപക് ചുക്കാല, ഐ.എസ്.സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്ജുല്‍ അസീം, ഹംസ പി. കുനിയില്‍, ചന്ദ്രശേഖര്‍ അങ്ങാടി, നിവേദിത മെഹ്ത തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.