ദോഹ: മർഹബ ഇവന്റ് ക്ലബ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഗീത പ്രേമികൾക്കായി പ്രശസ്തനായ ഗായകനും മോട്ടിവേഷൻ സ്പീക്കറുമായ നവാസ് പാലേരി നയിക്കുന്ന ഏകദിന സംഗീത ശിൽപശാല സംഘടിപ്പിക്കുന്നു. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പരിപാടിയിൽ പങ്കെടുക്കാം. പാട്ടിന്റെ പാലാഴിൽ കൂടിയുള്ള ഈ യാത്രയിൽ സംഗീതത്തെ കൂടുതൽ അറിയാനും മനസ്സിലാക്കുവാനും അവസരം ഉണ്ടായിരിക്കും.
ഡിസംബർ 18ന് ഉച്ചക്ക് 12.30 മുതൽ ഡി റിങ് റോഡിലെ ഇൻസ്പെയർ ഹാളിൽവെച്ച് പരിപാടി നടക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 66572518, 70571842.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.