ദോഹ: യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷനൽ 40ാം വാർഷികാഘോഷങ്ങൾക്ക് സമാപനം. ആറ് മാസമായി നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കാണ് സമാപനമായത്. ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചു നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാമ്പോടുകൂടിയായിരുന്നു ആഘോഷ പരിപാടികൾക്ക് തുടക്കം. ഗറാഫ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ ഇന്ത്യൻ ദേശീയ (സായി) താരങ്ങൾ ഉൾപ്പെടെ അണിനിരന്ന കളരി, കരാട്ടെ, കുങ്ഫു, വുഷു തുടങ്ങിയ വിവിധ ആയോധന കലാപ്രദർശനം, സംഗീത വിരുന്ന്, തന്നൂറ തുടങ്ങി വിവിധ കലാ പ്രകടനങ്ങളും അരങ്ങേറി. 40 വർഷം പൂർത്തിയാക്കിയ യു.എം.എ.ഐ ഫൗണ്ടർ സിഫു ഡോ. ആരിഫ് സി.പി. പാലാഴിയെ ആദരിച്ചു. ഫാലിഹ് മുഹമ്മദ് റഹ് അൽ ഹാജിരി, ഖത്തർ കരാട്ടെ ഫെഡറേഷൻ ടെക്നിക്കൽ ഡയറക്ടർ മുസ്തഫ അമാമി, സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി. ഹമീദ്, മൻസൂർ സുലൈമാൻ ഖൽഫാൻ അൽ ഹിനായി, സി.വി. ഉസ്മാൻ, വർക്കി ബോബൻ, ഇ.പി. അബ്ദുറഹ്മാൻ, സലിം നാലകത്ത്, റഹീം പാക്കഞ്ഞി, നാരായണൻ വി.എസ്., യു.എം.എ.ഐ ഖത്തർ ഡയറക്ടർ നൗഷാദ് കെ. മണ്ണോളി, അസീസ് ഹാജി എടച്ചേരി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.