പി.എച്ച്.സി.സിയിലെ ഉന്നത സ്ഥാനങ്ങളില്‍ 290 ഖത്തരികളെ നിയമിച്ചു

ദോഹ: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തസ്തികകളിലേക്ക് കഴിവും യോഗ്യതയുമുള്ള സ്വദേശികളെ നിയമിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനിലെ വിവിധ സ്ഥാനങ്ങളിലേക്കായി 290 സ്വദേശികളെ നിയമിച്ചു.
കഴിവും പ്രാപ്തിയുമുള്ള മികച്ച സ്വദേശി ഉദ്യോഗാര്‍ഥികളെ  ആരോഗ്യ-മെഡിക്കല്‍ മേഖലകളുടെ ഉന്നത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിന്‍െറ ഭാഗമായാണ് കോര്‍പറേഷന്‍ പുതിയ ക്രമീകരണങ്ങള്‍ വരുത്തുന്നതെന്ന് പുതുതായി നിയമിതരായവരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ  പി.എച്ച്.സി.സി ഫിനാന്‍സ് അഫേഴ്സ് അസി.ജനറല്‍ ഡയറക്ടര്‍ മുസ്ലിം മുബാറക് അല്‍ നാബിത് പറഞ്ഞു.
ഖത്തറിന്‍െറ വിഷന്‍ 2030ന്‍െറ ഭാഗമായി  വിവിധ മേഖലകളില്‍ ഖത്തരികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും മാനവ വിഭവശേഷിയില്‍ മുന്‍നിരയില്‍ എത്താന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയവുമായി സഹകരിച്ച്  ഇത് കാര്യക്ഷമമായി നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - qatar human

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.