ദോഹ: ആരോഗ്യ മേഖലയിലെ വളർച്ചയിൽ ഖത്തർ ഏറെ മുന്നിൽ. ലോകോത്തര സൗ കര്യങ്ങളാണ് ഇൗ മേഖലയിൽ ഖത്തറിനുള്ളത്. ഖത്തറിനെ മെഡിക്ക ല്‍ ടൂറിസത്തിെൻറ കേന്ദ്രമാക്കി മാറ്റുന്ന തരത്തിലേക്കാണ് കാ ര്യങ്ങൾ മുന്നേറുന്നതെന്ന് അടുത്തിടെ ഫിലിപ്പീൻസ് ബിസിനസ് കൗണ്‍സില്‍ ഖത്തര്‍ ചെയര്മാന് ഗ്രെഗ് ലോയൻ പറഞ്ഞിരുന്നു. 80ലധികം രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും മെഡിക്കല്‍ ടൂറിസം കേന്ദ്രമായി ഖത്തറിനെ മാറ്റുന്നതിന് സഹായകമാകുന്നുണ്ട്. ആരോഗ്യ ചികിത്സക്ക് ആശ്രയിക്കാന്‍ കഴിയുന്ന മികച്ച കേന്ദ്രമാണ് ഖത്തര്‍.
ഇവിടത്തെ വിസ നയങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്. യൂറോപ്പിലോ യു.എസിലോ ചികിത്സക്കായി വിസ നേടാന്‍ കഴിയാത്തവര്‍ക്ക് ഖത്തര്‍ അനുയോജ്യ കേന്ദ്രമാണ്. പല രാജ്യങ്ങളിലുള്ളവര്‍ക്കും കുടുംബങ്ങളോടൊപ്പം അനായാസം ഖത്തറിലേക്ക് പ്രവേശിക്കാനാകും. അതുകൊണ്ടുതന്നെ മെഡിക്കല്‍ ടൂറിസത്തിെൻറ ലക്ഷ്യസ്ഥാനമായി ഖത്തറിനെ വിപണനം ചെയ്യാനുള്ള അവസരമാണിത്.
ഉദാഹരണത്തിന് അർബുദ രോഗത്തിെൻറ കാര്യമെടുക്കാം. രോഗി, ചികിത്സക്കായി വിദേശത്തേക്കുപോകുമ്പോള്‍ ഒറ്റക്കു പോകില്ല. കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ പിന്തുണക്കായി രോഗിക്കൊപ്പമുണ്ടാകും.
ഖത്തറില്‍ വിസ സുഗമമായി നേടാനാകുമെന്നതും വ്യവസ്ഥകള്‍ക്ക് വിധേയമായി വിസരഹിത പ്രവേശനം ലഭിക്കുമെന്നതും ഖത്തറിലേക്ക് രോഗികളെ ആകര്‍ഷിക്കുന്നു. രാജ്യത്തിെൻറ ലോകോത്തര ആരോഗ്യസംരക്ഷണ സംവിധാനവും സര്‍ക്കാറിെൻറ കുടിയേറ്റ പരിഷ്കാരങ്ങള്‍ ഉൾപ്പെടെയുള്ള സൗകര്യങ്ങളും മെഡിക്കല്‍ ടൂറിസത്തിെൻറ പ്രാധാന ലക്ഷ്യസ്ഥാനമായി ഖത്തറിനെ പരിവര്‍ത്തിപ്പിക്കുന്നുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഖത്തറിെൻറ ആരോഗ്യപരിപാലന ചെലവ് മിഡില്‍ഈസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 2018ല്‍ ആരോഗ്യപരിചരണ മേഖലയില്‍ 22.7 ബില്യണ്‍ റിയാലാണ് ഖത്തര്‍ ചെലവഴിച്ചത്.
തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് നാലുശതമാനം വര്‍ധനയാണ് ഇക്കാര്യത്തിലുള്ളത്. ലണ്ടന്‍ ആസ്ഥാനമായ തിങ്ക് ടാങ്ക് ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ടിെൻറ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ ഏറ്റവും മികച്ച അഞ്ചാമത്തെ ആരോഗ്യ സംവിധാനമാണ് ഖത്തറിേൻറത്. മിഡില്‍ഈസ്റ്റില്‍ ഖത്തറിന് ഒന്നാംസ്ഥാനമാണ്. ഖത്തറിെൻറ ആരോഗ്യവ്യവസ്ഥയിൽ ദ്രുതഗതിയിലാണ് വികസനം നടക്കുന്നത്.
മേഖലയില്‍ പ്രത്യേക തരത്തിലുള്ള ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിനുള്ള അവസരവും ഖത്തറിനുണ്ട്. ആരോഗ്യ മേഖലയില്‍ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഖത്തറിലുള്ളത്. ആരോഗ്യ മേഖലയില്‍ ഖത്തര്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടിനോടു പ്രതികരിക്കേവ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍കുവാരിയും പറഞ്ഞു.
ഭാവി തലമുറയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും നിലവിലെ ജനസംഖ്യയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും രാജ്യത്തിെൻറ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് രാജ്യാന്തര സൂചികയിലെ ഖത്തറിെൻറ മികച്ച സ്ഥാനം. 2017നുശേഷം ഖത്തര്‍ നാലു പുതിയ ആശുപത്രികളാണ് തുറന്നത്. ഹസം മുബൈരീഖ് ജനറല്‍ ആശുപത്രി, വുമണ്‍സ് വെല്‍നസ് ആൻഡ് റിസര്‍ച്ച് സെൻറര്‍, ഖത്തര്‍ റിഹാബിലിറ്റേഷന്‍ ഇൻസ്റ്റിറ്റ്യൂട്ട്, ആംബുലേറ്ററി കെയര്‍ സെൻറര്‍ എന്നിവയാണ് തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.