ദോഹ: ആരെങ്കിലും പറഞ്ഞത് കേട്ടാണ് പോകുന്നതെങ്കിൽ വഴി തെറ്റുമെന്നുറപ്പാണ്. അതിന ാൽ കൈയിലെ മൊബൈലിൽ ‘ഗൂഗ്ൾ മാപ്പ്’ തയാറാക്കി മാത്രമാണ് ഖത്തറിലെ അത്ഭുതവും നിഗൂ ഢതയും ഒളിപ്പിച്ചുവെച്ച ഇൗ ഗുഹയിലേക്ക് എത്താൻ പറ്റൂ. മുസ്ഫുർ സിങ്ക്ഹോൾ (Musfur Sinkhole) എന് ന് പേരായ ഇൗ ഗുഹ ദോഹയിൽ നിന്ന് 41 കിലോമീറ്റർ അപ്പുറത്താണ്.
സൽവറോഡിൽ ഏറെ സഞ്ച രിച്ച് എക്സിറ്റ് 35ൽ വാഹനം എടുക്കണം. മരുഭൂമിയിലൂടെ ഒാഫ് റോഡ് ഡ്രൈവിങ് ഇഷ്ടപ്പെടുന്നവർക്ക് യാത്ര രസകരമാവും. യാത്രക്കിടയിൽ ആട്ടിൻകൂട്ടങ്ങളെ മേച്ചുപോകുന്ന ഇടയൻമാരെ കാണാം. ഒട്ടകക്കൂട്ടങ്ങളുടെ തമ്പുകൾ കാണാം. ജോലിക്കാരെ പരിചയപ്പെട്ട് ഭാഗ്യമുണ്ടെങ്കിൽ ഒട്ടകങ്ങളെ തൊട്ടും തലോടിയും നിൽക്കാം. ആ പാവം ജീവിക്ക് സ്നേഹചുംബനവും ആകാം.
ദോഹയിൽ നിന്ന് ഒരു മണിക്കൂറോളം വാഹനമോടിച്ചാൽ ഗുഹയിൽ എത്തിച്ചേരാം. ഏറെ വർഷങ്ങൾക്കുമുമ്പ് ശക്തമായ വെള്ളമൊഴുക്കിൽ ചുണ്ണാമ്പുകല്ല് പാളികൾ തെന്നി മാറി രൂപപ്പെട്ടതാണ് ഇതെന്ന് പറയുന്നു. നാൽപത് അടിേയാളം താഴ്ചയുണ്ട്. ഭൂഗർഭ അറയെന്നും വിളിക്കാം. ദൂരെ നിന്ന് നോക്കിയാൽ ഇത്ര നിഗൂഢമായ ഗുഹ ഉള്ളതായി തോന്നില്ല. മുകൾ ഭാഗം ചുറ്റിലും ഇരുമ്പുവേലി കെട്ടിയിട്ടുണ്ട്. എങ്കിലും ആളുകൾക്ക് പ്രവേശിക്കാനുള്ള സൗകര്യമുണ്ട്. മുകളിൽ നിന്ന് നോക്കിയാൽ അകമേ കൂരിരുട്ടാണ്.
പതിയെ ഇറങ്ങിയാൽ പിന്നെ പ്രകാശം വരുന്നതുപോലെയാകും. പടികൾ ഇല്ലാത്തതിനാൽ ഏറെ ശ്രദ്ധിക്കണം. ഇറങ്ങുന്തോറും ആഴം കൂടി വരികയാണോ?. പാതി വഴിയിൽ തിരിഞ്ഞുനോക്കിയാൽ പേടി തോന്നും. ഗുഹയുടെ മേൽപാളികൾ ചെറുതും വലുതുമായ കല്ലുകളാൽ അടുക്കിയാണിരിക്കുന്നത്. ഏത് നിമിഷവും തെന്നി മാറി താഴോട്ടുപതിക്കുമെന്ന് തോന്നാം. ചിലപ്പോൾ അത് സംഭവിച്ചുവെന്നും വരാം. അതിനാൽ ഏറെ കരുതലോടെയേ ഇറങ്ങാവൂ. മരുഭൂമിയുടെ ചൂട് ഗുഹക്കുള്ളിലേക്ക് കൂടുതൽ ഇറങ്ങുന്തോറും കുറഞ്ഞുവരും. താഴെയെത്തിയാൽ നല്ല രസികൻ തണുപ്പ്. മുകളിൽ നിന്ന് േനാക്കിയാൽ അടിഭാഗത്ത് വെള്ളമുണ്ടെന്ന് തോന്നിപ്പോകും. എന്നാൽ ഒരിറ്റ് വെള്ളം താഴെയില്ല.
ചുമരുകളിൽ പല പക്ഷികളും കൂടൊരുക്കിയിരിക്കുന്നു. വവ്വാലുകെള കാണുമെന്ന പ്രതീക്ഷ വെറുതെയാകും. ചിലപ്പോൾ നല്ല വിഷമുള്ള പാമ്പുകെളയും കണ്ടെന്ന് വരാം, പറഞ്ഞില്ലെന്ന് വേണ്ട.ഏതായാലും രാവിലെ തന്നെ ദോഹയിൽ നിന്ന് ഇൗ ഗുഹലക്ഷ്യമാക്കി വണ്ടിയെടുക്കുന്നതാണ് നല്ലത്. വൈകുന്നേരത്തോടെ ഗുഹക്കുള്ളിൽ ഇരുട്ടുപരന്നിരിക്കും, മനസിൽ പേടിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.