ശൈത്യകാല ക്യാമ്പിംഗ് രജിസ്​േട്രഷൻ ആരംഭിച്ചു

ദോഹ: ഈ വർഷത്തെ ശൈത്യകാല ക്യാമ്പിംഗ് സീസണിൽ പങ്കെടുക്കുന്നതിനുള്ള രജിസ്​േട്രഷൻ നടപടികൾ ആരംഭിച്ചു.ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ 770ലധികം ബുക്കിംഗ് ലഭിച്ചതായി മുനിസിപ്പാലിറ്റി, പരിസ്​ഥിതി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തി​​െൻറ വെബ്സൈറ്റ് മുഖേന 322 രജിസേട്രഷനാണ് ലഭിച്ചത്. ഈയടുത്ത് ആരംഭിച്ച ഔൻ മൊബൈൽ ആപ്ലിക്കേഷൻ വഴി 441 ബുക്കിംഗും ലഭിച്ചു. സർക്കാർ സേവന കേന്ദ്രങ്ങൾ വഴി ഏഴ് അപേക്ഷകളും ലഭിച്ചു. ക്യാമ്പുകൾക്കായുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ ഒന്നായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ശൈത്യകാല ക്യാമ്പുകൾ സംബന്ധിച്ച് എല്ലാ അന്വേഷണങ്ങൾക്കുമായി +974 4426 2000 എന്ന ഹോട്ട്​ലൈനും ആരംഭിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ രണ്ട് വരെയാണ് ഹോട്ട്​ലൈൻ പ്രവർത്തിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. നവംബർ ഒന്ന് മുതൽ അടുത്ത വർഷം ഏപ്രിൽ 15 വരെയാണ് ഈ വർഷത്തെ ശൈത്യകാല ക്യാമ്പിംഗ് സീസണെന്ന് മന്ത്രാലയത്തിലെ പരിസ്​ഥിതി വിഭാഗം അസി. അണ്ടർസെക്രട്ടറി എൻജി. അഹ്മദ് മുഹമ്മദ് അൽ സാദ പറഞ്ഞു. 2630 ക്യാമ്പുകളാണ് ഈ സീസണിലുണ്ടാകുക. തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.