ദോഹ: ഉപരോധത്തിെൻറ ആദ്യ നാളുകളിൽ തന്നെ രാജ്യത്ത് നടപ്പിലാക്കിയ വിവിധ നിയമ നിർമാണങ്ങൾ പ്രതിസന്ധി ഘട്ടത്തിൽ പോലും സുസ്ഥിരത നൽകാൻ രാജ്യത്തെ സഹായിക്കുന്നതാണെന്ന് പ്രമുഖ അഭിഭാഷകൻ റാഷിദ് സഅദ് ആൽസഅദ് അഭിപ്രായപ്പെട്ടു. ഉപരോധത്തിെൻറ തുടക്കത്തിൽ തന്നെ ഉപരോധ രാജ്യങ്ങളുടെ ലക്ഷ്യം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുക എന്നതായിരുന്നു. ഇത് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു. തുടർന്ന് രൂപപ്പെടുത്തേണ്ട നിലപാടുകൾക്ക് ഇത് ഏറെ സഹായം ചെയ്തതായി അദ്ദേഹം പറഞ്ഞു. ദേശീയ സമ്പദ്ഘടനയെ തകർക്കാൻ ശ്രമിക്കുകയാണ് ആദ്യം അവർ ചെയ്തത്. അത് പരാജയപ്പെട്ടപ്പോൾ രാഷ്ട്രീയമായി അടുത്ത ബന്ധമുള്ള രാജ്യങ്ങളെ അകറ്റാനുള്ള ശ്രമമാണ് നടത്തിയത്. ഉപരോധത്തിെൻറ കാഠിന്യം വർധിപ്പിക്കാൻ നടത്തിയ നിരവധി ശ്രമങ്ങൾ സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ഉണ്ട്. സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതിന് പുറമെ സാമൂഹിക ജീവിതത്തിൽ രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കാനും ഈ രാജ്യങ്ങൾ ശ്രമം നടത്തി.
എന്നാൽ പ്രതിസന്ധി നേരിടാൻ ശക്തമായ നിയമ നിർമാണമാണ് ഖത്തർ നടത്തിയത്. വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം നൂറ് ശതമാനം നിക്ഷേപം നടത്താനുള്ള നിയമം നിർമാണം ഇതിൽ വളരെ പ്രധാനമാണ്. 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാ രഹിതമായി രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി വലിയ തോതിൽ ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ സഹായിച്ചതായും റാഷിദ് ആൽസഅദ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.