ദോഹ: ഖത്തറിന് മേൽ ചില അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം മേഖലയെ അസ്ഥിരപ്പെടു ത്തുന്നതായി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. രാജ്യത്തിന് മേൽ നിയമ വിരുദ്ധമായി അടിച്ചേൽപ്പിച്ച ഉപരോധത്തെ ജനങ്ങളുടെ ശക്തമായ പിന്തുണയോടെ നിഷ്പ്രഭമാക്കാൻ കഴിഞ്ഞു എന്നത് സത്യമാണ്. എന്നാൽ ഉപരോധം മേഖലയെ അസ്ഥിരപ്പെടുത്തുകയാണ് ചെയ്തതെന്നും വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.
അമേരിക്കയും ഖത്തറും തമ്മിലുള്ള സ്ട്രാറ്റജിക് പദ്ധതിയു മായി ബന്ധപ്പെട്ട് വാഷിംഗ്ടണിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും വിദേശകാര്യ സെക്രട്ടറി ടില്ലേഴ്സണും പ്രതിരോധ സെക്രട്ടറി ജെയിംസ് മാ റ്റിസും ഉപരോധത്തിനെതിരിൽ നിലകൊണ്ടു. എത്രയും വേഗം ഉപരോധം അവസാനിക്കണമെന്ന് അവർആഗ്ര ഹിക്കുകയും ചെയ്യുന്നു. രാജ്യത്തിെൻറയും മേഖലയുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന കാര്യത്തിൽ വി ട്ടുവീഴചകൾക്ക് തയ്യറാകാൻ കഴിയില്ല.
അമേരിക്കയുമായി കഴിഞ്ഞ 40 വർഷമായി വിവിധ മേഖലകളിൽ സഹ കരിച്ചാണ് ഖത്തർ മുന്നോട്ട് പോകുന്നത്. പുതിയ സാഹചര്യത്തിൽ സഹകരണ മേഖല വിപുലപ്പെടുത്താൻ തീ രുമാനിച്ചതായും ഉപപ്രധാനമന്ത്രി അറിയിച്ചു. അമേരിക്കയിൽ ഖത്തർ പത്ത് ബില്യൻ ഡോളറിെൻറ നിക്ഷേപം ഇറക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഖത്തറിൽ നിർമാണ മേഖലയിലും പെേട്രാളിയം, പ്രകൃതി വാതക മേഖല യിലും അമേരിക്കയുടെ സാന്നിധ്യമുണ്ട്. ആറ് അമേരിക്കൻ യൂനിവേഴ്സിറ്റികൾ നിലവിൽ ഖത്തറിൽ പ്രവർ ത്തിക്കുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം അറിയിച്ചു.
ഖത്തറുമായുള്ള സൈനിക ബന്ധം വിഛേദിക്കാൻ അമേരിക്കക്ക് മേൽ ശക്തമായ സമ്മർദം ഉണ്ടായിരുന്നതായി ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ.ഖാലിദ് ബിൻ മുഹമ്മദ് അൽഅത്വിയ്യ വ്യക്തമാക്കി. എന്നാൽ അയൽ രാജ്യങ്ങൾക്ക് ഉൾകൊള്ളാൻ കഴിയാത്ത സാഹചര്യത്തിലാണ് ഖത്തർ അമേരിക്കക്ക് സൈ നിക താവളം അനുവദിച്ചത്. ഇക്കാര്യം അമേരിക്കക്ക് വ്യക്തമായി ബോധ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. നി ലവിൽ പതിനൊന്നായിരം അമേരിക്കൻ സൈനികൾ അൽഉദൈദ് സൈനിക താവളത്തിലുണ്ട്. ഉദൈദ് സൈ നിക താവള വികസനത്തിന് ബില്ല്യനുകളാണ് ഖത്തർ ചെലവഴിച്ചത്. രാജ്യത്തിെൻറ അതിർത്തികൾ കാക്കാ നുള്ള കഴിവ് തങ്ങൾക്ക് ഉണ്ടെന്ന് വ്യക്തമാക്കിയ പ്രതിരോധ സഹമന്ത്രി അമേരിക്കൻ സൈന്യവും ഇക്കാര്യ ത്തിൽ തങ്ങളോടൊപ്പം അതിർത്തി സംരക്ഷിക്കുന്നതിൽ ഉണ്ടാകുമെന്നും വ്യക്തമാക്കി.
അമേരിക്കൻ സൈനികർക്ക് വേണ്ട സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും. വിഷൻ 2040െൻറ ഭാഗ മായി അൽഉദൈദിൽ അമേരിക്കക്ക് സ്ഥിരം താവളം നൽകുന്ന കാര്യം പരിഗണിക്കുമെന്നും പ്രതിരോധ മന്ത്രി അറിയിച്ചു. വാഷിംഗ്ടനിൽ നടന്ന യോഗത്തിൽ ഇരു രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരും വിദേശകാര്യ മന്ത്രി മാരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.