ചട്ടങ്ങൾ പാലിച്ച്​ ജി.സി.സി രാജ്യങ്ങളിൽ നിന്ന്​ ഖത്തറിലേക്ക് വരാം

ദോഹ: കോവിഡ്​ യാത്രാചട്ടങ്ങൾ പാലിച്ച്​ ജി.സി.സി രാജ്യങ്ങളിൽ നിന്ന്​ ഖത്തറിലേക്ക്​ ഏത്​ സമയത്തും പ്രവേശിക്കാം. ജി.സി.സി പൗരൻമാർ, ജി.സി.സി രാജ്യങ്ങളിലെ താമസക്കാർ എന്നിവർക്ക്​ ഖത്തറിലേക്ക്​ വരുന്നതിന്​ 72 മണിക്കൂർ മുമ്പുള്ള കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാണ്​. അതത്​ രാജ്യങ്ങളിലെ അംഗീകൃത ലബോറട്ടറികളിൽ നിന്നുള്ളതാകണം ഇത്​. മൊബൈൽ ഫോണിൽ ഇഹ്​തിറാസ്​ ആപ്പ്​ ഉണ്ടാകണം. ഖത്തരി സിം കാർഡും വേണം. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തവർ ആണെങ്കിൽ ഖത്തറിൽ ക്വാറൻറീൻ വേണ്ട. അവസാന ഡോസ്​ സ്വീകരിച്ച്​ കഴിഞ്ഞ്​ 14 ദിവസത്തിന്​ ശേഷം വരുന്നവർക്കാണിത്​.

ഫൈസർ, മൊഡേണ, ആസ്​ട്രസെനക, കോവിഷീൽഡ്​ ( ആസ്​ട്രസെനക), ജാൻസൻ/ജോൺസൺ ആൻറ്​ ​േജാൺസൺ, സിനോഫാം എന്നീ വാക്​സിനുകൾ സ്വീകരിച്ചവർക്ക്​ മാത്രമാണ്​ ഇത്​ ബാധകം​. ഇവർ ഖത്തറിൽ പ്രവേശിച്ചയുടൻ 300 റിയാൽ നൽകി കോവിഡ്​ പരിശോധന നടത്തണം. അതേസമയം, ഇന്ത്യ അടക്കമുള്ള ആറ്​ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന്​ ജി.സി.സി രാജ്യങ്ങൾ വഴി വരുന്നവർക്ക്​ ഖത്തറിൽ ക്വാറൻറീൻ ഇളവ്​ ലഭ്യമാകില്ല. അവർ നിർബന്ധിത ഹോട്ടൽ ക്വാറൻറീനിൽ കഴിയേണ്ടിവരും. ഇവരും വാക്​സിൻ എടുക്കാത്തവരും ഖത്തറിൽ ഏഴ്​ ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറൻറീനിൽ പ്രവേശിക്കണം.

എന്നാൽ, ഉംറ തീർഥാടനം നിർവഹിച്ച്​ സൗദിയിൽ നിന്ന്​ ഖത്തറിലേക്ക്​ മടങ്ങിവരുന്നവർക്ക്​ മുൻകൂർ കോവിഡ്​ പി.സി.ആർ നെഗറ്റീവ്​ പരിശോധനഫലം നിർബന്ധമില്ല. ഖത്തർ സ്വദേശികളോ താമസക്കാരോ ആയവർ ഉംറ കഴിഞ്ഞ്​ തിരിച്ചെത്തു​േമ്പാൾ പരിശോധനഫലം ഇല്ലെങ്കിലും അവർക്ക്​ വിമാനത്താവളത്തിൽ ബോർഡിങ്​ പാസ്​ ലഭിക്കും. ഇവർ ദോഹ ഹമദ്​ വിമാനത്താവളത്തിൽ എത്തുന്ന മുറക്ക്​ പി.സി.ആർ പരിശോധനക്ക്​ വിധേയരാകണം. കരമാർഗം വരുന്നവരാണെങ്കിൽ അബൂസംറ ചെക്ക്​ പോസ്​റ്റിലാണ്​ പരിശോധന നടത്തേണ്ടത്​. ഇതിനായി 300 റിയാൽ ഫീസ്​ നൽകണം. ശേഷം ഖത്തറിൽ ചട്ടപ്രകാരമുള്ള ക്വാറൻറീനിൽ കഴിയണം.

Tags:    
News Summary - Qatar GCC countries covid protocols

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.