മധുരമൂറും തുർക്കി പഴവർഗ്ഗങ്ങൾക്ക് വിപണിയിൽ വൻ വരവേൽപ്പ്​

ദോഹ: തുർക്കിയിൽ നിന്നുള്ള പഴ വർഗ്ഗങ്ങൾക്ക് ദോഹ വിപണിയിൽ സ്വീകാര്യത. വരും മാസങ്ങളിൽ ദോഹയിലെ മൊത്ത വിപണിയിൽ നാൽപ്പത് ശതമാനേത്തോളം തുർക്കിയിൽ നിന്നുള്ള പഴ വർഗ്ഗങ്ങളായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പഴങ്ങളുടെ മികവും വൈവിധ്യവും വലിയ തോതിൽ ദോഹയിലെ ഉപഭോക്താക്കളെ തങ്ങളുടെ പഴങ്ങൾ വാങുന്നതിന് സഹായകമാകുന്നതായി തുർക്കി വ്യാപാരികൾ വ്യക്തമാക്കുന്നു. മുന്തിരി, മധുര നാരങ്ങ, േഗ്രപ്ഫ്രൂട്ട് തുടങ്ങിയ പഴങ്ങൾ വലിയ തോതിലാണ് വിപണിയിൽ വിൽക്കപ്പെടുന്നത്. ഇസ്റ്റംബൂളിൽ ഇരുനൂറിലധികം സ്റ്റോറുകൾ ഖത്തറിലേക്ക് പഴങ്ങൾ ശേഖരിക്കുന്നതിന് തയ്യാറാതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഖത്തർ–തുർക്കി വ്യാപാര ബന്ധം കൂടുതൽ സുദൃഢമായത് വിപണി കൂടുതൽ സജീവമാകുന്നതിന് സഹായകമായിട്ടുണ്ട്.

Tags:    
News Summary - qatar fruits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.