വിസാരഹിത ഖത്തർ യാത്ര: ഇന്ത്യക്കാർക്ക് ഡെബിറ്റ് കാർഡ് മതി

ദോഹ: ഖത്തറിലേക്കുള്ള വിസാരഹിത യാത്ര (ഒാൺഅറൈവൽ വിസ) നടത്തുന്ന ഇന്ത്യക്കാർക്ക് ബാങ്ക് ക്രെഡിറ്റ് കാർഡ് തന്നെ വേണമെന്ന പുതിയ നിബന്ധനയിൽ ഖത്തർ ഇളവ് വരുത്തി. ഇത് പ്രകാരം ഇന്ത്യക്കാരായ യാത്രക്കാരന് സ്വന്തം പേരിലുള്ള ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉണ്ടെങ്കിൽ ഖത്തറിലേക്ക് സന്ദർശനത്തിന് എത്താം.

കുടുംബമായാണ് വരുന്നതെങ്കിൽ കുടുംബത്തിലെ മുതിർന്ന ആളുടെ പേരിലുള്ള കാർഡ് ആയാലും മതി. എന്നാൽ മറ്റ് പരിഷ്കരണങ്ങളിൽ മാറ്റമില്ല. ഖത്തറിൽ എത്തിയത് മുതൽ ആറ് മാസത്തെ കാലാവധിയുള്ള പാസ്പോർട്ട് യാത്രക്കാരന് ഉണ്ടായിരിക്കണം. ഖത്തറിൽ താമസത്തിന് ഹോട്ടൽ ബുക്ക് ചെയ്തതി​​​​​െൻറ രേഖയും ഇന്ത്യയിലേക്കുള്ള മടക്ക വിമാന ടിക്കറ്റും ഉണ്ടായിരിക്കണം എന്നിവയാണ് അവ.

Tags:    
News Summary - Qatar Free Visa Travel India Citizen -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.