ദോഹ: ഖത്തർ ഫുട്ബാൾ അസോസിയേഷൻ (ക്യു.എഫ്.എ) അതിന്റെ സാമൂഹിക ഉത്തരവാദിത്ത പരിപാടിയുടെ ഭാഗമായി ‘ബാക്ക് ടു സ്കൂൾ’ പരിപാടി സംഘടിപ്പിച്ചു.അൽ തുമാമയിലെ ഗസ്സയിലെ കുട്ടികൾക്കായുള്ള റെസിഡൻഷ്യൽ കോംപ്ലക്സിൽ രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ കുട്ടികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. രണ്ടാം ദിവസത്തെ പരിപാടിയിൽ ഖത്തർ ഫൗണ്ടേഷൻ ഫോർ എജ്യുക്കേഷൻ, സയൻസ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്റിന് കീഴിലുള്ള താരിഖ് ബിൻ സിയാദ് സ്കൂളും മറ്റു ചില സ്കൂളുകളും ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രതിനിധിസംഘം സന്ദർശിച്ച് കുട്ടികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. ഖത്തറിലെ നിരവധി സ്കൂളുകളുമായും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുമായും ക്യു.എഫ്.എ ഫലപ്രദമായ പങ്കാളിത്തം നിലനിർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.