മൂടല്‍ മഞ്ഞില്‍ വാഹനമോടിക്കുന്നവര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍

ദോഹ: രാജ്യത്ത് ശൈത്യകാലമായതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ട്രോമാ സെന്‍്റര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രാത്രിയിലും പുലര്‍ച്ചെയിലും മഞ്ഞ് മൂടിയ റോഡുകളില്‍ കൂടി ഡ്രൈവ് ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധ വേണമെന്ന് അറിയിപ്പില്‍ പറയുന്നു. റോഡുകളില്‍ കാഴ്ച മറയ്ക്കുന്ന വിധം മഞ്ഞുള്ള സാഹചര്യത്തില്‍ കരുതല്‍ വേണം. അതിരാവിലെയാണ് കനത്ത മഞ്ഞ്  മൂടിയ അവസ്ഥയുള്ളത്. രാജ്യവ്യാപകമായി റോഡ് നിര്‍മാണം നടന്നു വരുന്നുണ്ട്. അതിനാല്‍ മാര്‍ഗ തടസങ്ങളും വഴി തിരിച്ചു വിടലുകളും പെട്ടെന്നു തിരിച്ചറിയാന്‍ പറ്റില്ളെന്നും അതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഹമദ് ഇന്‍ജുറി പ്രിവന്‍ഷന്‍ പ്രോഗ്രാം ഡയറക്ടര്‍ ഡോ. റാഫേല്‍ കന്‍സുന്‍ജി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മഞ്ഞു ദിവസങ്ങളില്‍ 113 വാഹനാപകടങ്ങളാണ് ഉണ്ടായിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം കണക്കുകള്‍ സഹിതം വ്യക്തമാക്കുന്നു. മഞ്ഞുള്ള സാഹചര്യത്തില്‍ വേഗത പരമാവധി കുറച്ചു യാത്ര ചെയ്താല്‍ അപകടം കുറയാനുള്ള സാധ്യതയുണ്ട്. വാഹനത്തിന്‍െറ മുന്നിലും ഇരുവശങ്ങളിലും ഉള്ള കാഴ്ചകള്‍ അസാധ്യമാകുമ്പോള്‍  കാല്‍നട യാത്രക്കാര്‍, സൈക്കിള്‍ സവാരിക്കാര്‍, വാഹനങ്ങള്‍ എന്നിവയെയൊന്നും കാണാതെ അപടകങ്ങള്‍ ഉണ്ടായിട്ടുളളതാണ് മൂന്‍ അനുഭവങ്ങള്‍. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കുകയും കാഴ്ച കുറയുന്ന ഘട്ടത്തില്‍ വാഹനത്തിന്‍െറ ഹെഡ് ലൈറ്റ് ലോ ബീമില്‍ തെളിക്കുകയും വേണം. ഹസാര്‍ഡ് ലൈറ്റുകള്‍ കത്തിക്കരുതെന്നും ഹസാര്‍ഡോ ഫ്ളാഷ് ലൈറ്റോ തെളിയിച്ചാല്‍ ഇന്‍ഡിക്കേറ്ററുകള്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുമെന്നും അറിയിപ്പില്‍ പറയുന്നു. സൈക്കിള്‍ യാത്രക്കാരും കാല്‍നടക്കാരും മൂന്‍കരുതലുകള്‍ സ്വീകരിക്കണം. വാഹനമോടിക്കുന്നവരുടെ ശ്രദ്ധയില്‍പെടുന്നതിനായി  റിഫ്ളക്ടറുള്ള വസ്ത്രം ധരിക്കണം. സൈക്കിളുകളില്‍ വെളിച്ചം ഉണ്ടാകണം. മഞ്ഞുള്ളപ്പോള്‍ വാഹനമോടിക്കുന്നവര്‍ പൂര്‍ണമായും ഡ്രൈവിംഗില്‍ ശ്രദ്ധിക്കുകയും അതേസമയം  മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുകയും വാഹനത്തിനുള്ളില്‍ സംഗീതം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താതിരിക്കുകയും വേണം.

 

Tags:    
News Summary - qatar fog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.