ദോഹ: ലോകത്തിലെ ഏക പറക്കും കണ്ണാശുപത്രിയായ ഓർബിസ് നവംബറിൽ ഖത്തറിൽ. വിഷ് (വേൾഡ് ഇന്നവേഷൻ സമ്മിറ്റ് ഫോർ ഹെൽത്ത്) ഉച്ചകോടിയുടെ ഭാഗമായാണ് ഓർബിസ് കണ്ണാശുപത്രി ഖത്തറിൽ പറന്നെത്തുന്നത്. ഖത്തർ നാഷണൽ കൺവെൻഷൻ സെൻററിൽ നവംബർ 13,14 തിയ്യതികളിലാണ് ഖത്തർ ഫൗണ്ടേഷൻ വിഷ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. നേത്ര ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓർബിസിന് കീഴിലാണ് ദി ഓർബിസ് ഫ്ളെയിംഗ് ഐ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്.
പറക്കും കണ്ണാശുപത്രിയാക്കി മാറ്റിയ കാർഗോ വിമാനത്തിൽ ഓപറേറ്റിംഗ് റൂം, ക്ലാസ് റൂം, റിക്കവറി റൂം എന്നിവ അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്താൽ സജ്ജീകരിച്ചിരിക്കുന്നു. വിഷ് ഉച്ചകോടിക്ക് മുമ്പായി ഖത്തറിലെത്തുന്ന ഓർബിസ് സന്ദർശിക്കാനും അതിനുള്ളിലെ സൗകര്യങ്ങളും സംവിധാനങ്ങളും കണ്ടറിയാനുമുള്ള സുവർണാവസരമാണ് രാജ്യത്തെ ആരോഗ്യ വിദഗ്ധർക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കൈവന്നിരിക്കുന്നത്.
ദോഹ ആരോഗ്യ വാരത്തിെൻറ ഭാഗമായി നവംബർ ആറിന് പൊതുജനങ്ങളിൽ നിന്ന് 20 പേർക്ക് ആശുപത്രി സന്ദർശിക്കുന്നതിനുള്ള അവസരവും വിഷ് ഒരുക്കുന്നുണ്ട്. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന വിഷ് ഉച്ചകോടി ഇതിനകം തന്നെ ആഗോള ആരോഗ്യകലണ്ടറിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പ്രതിനിധികളാണ് വിഷ് ഉച്ചകോടിക്ക് ദോഹയിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.