കേരള മന്ത്രി സഭയുടെ 60ാ‍ം വാർഷികം ആഘോഷിച്ചു

ദോഹ: യുവകലാസാഹിതി ഖത്തറി​​​െൻറ നേതൃത്വത്തിൽ ആദ്യ കേരള കമ്യൂണിസ്​റ്റ്​ മന്ത്രി സഭയുടെ 60ാ‍ം വാർഷികം അബുഹമൂറിലെ ഐ. സി. സി. യിൽ ആഘോഷിച്ചു. യുവകലാസാഹിതി ഖത്തർ സെക്രട്ടറി ഇബ്രു ഇബ്രാഹിം സ്വാഗതം പറഞ്ഞ യോഗത്തിൽ അനിൽകുമാർ ഊപ്പോട്ട്‌ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന സി പി ഐ നേതാവും കേരളാ പ്രവാസി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയുമായ കെ.ഇ.ഇസ്മയിൽ യോഗം ഉത്‌ഘാടനം ചെയ്തു. കെ.ഇ ലാലു (പ്രസിഡൻറ്​), ആർ രാഗേഷ്‌ (ട്രഷർ) എന്നിവർ അഭിവാദ്യം സംസാരിച്ച യോഗത്തിൽ യുവകലാ സാഹിതി ഖത്തർ മുൻ സെക്രട്ടറി യേശുദാസ്‌ മൈനാഗപ്പള്ളി നന്ദി പറഞ്ഞു.

Tags:    
News Summary - qatar events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.