Posted On
date_range Updated On
date_range കരിപ്പൂർ വിമാനപകടം: ഖത്തർ അമീർ അനുശോചനമറിയിച്ചു
ദോഹ: കരിപ്പൂർ വിമാനാപകടത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അനുശോചിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവർക്ക് അമീർ സന്ദേശമയച്ചു. പരിക്കേറ്റവർക്ക് സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് മടങ്ങാൻ കഴിയട്ടെയെന്ന് അമീർ ആശംസിച്ചു.
കരിപ്പൂർ വിമാനപകടത്തിൽ അനുശോചനമറിയിച്ചു ഖത്തർ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേബിൾ സന്ദേശമയച്ചു.
പരിക്കേറ്റവർക്ക് സാധരാണ ജീവിതത്തിലേക്ക് പെട്ടെന്ന് മടങ്ങാൻ കഴിയട്ടെയെന്ന് പ്രധാനമന്ത്രി ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.