Posted On
date_range Updated On
date_range അനധികൃത ലഹരിക്കടത്ത് പിടികൂടി ഖത്തർ കസ്റ്റംസ്
ദോഹ: രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച വൻ ലഹരി ഉൽപന്നങ്ങൾ പിടികൂടി. കസ്റ്റംസ് തീരുവ വെട്ടിച്ച് ചരക്ക് കപ്പലിലൂടെ കടത്താൻ ശ്രമിച്ച 1,650 കിലോ പുകയിലയും 22,005 പാക്കറ്റ് സിഗരറ്റുകളുമാണ് ഖത്തർ കസ്റ്റംസ് പിടികൂടിയത്.
ദോഹ പോർട്ടിലും രാജ്യത്തെ വടക്കൻ തുറമുഖങ്ങളിലും നടത്തിയ പരിശോധനയിലാണ് അനധികൃത ലഹരിക്കടത്ത് പിടിച്ചെടുത്തത്. കപ്പലിന്റെ താഴത്തെ അറകളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. രാജ്യത്ത് നിലവിലുള്ള കസ്റ്റംസ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.