ക്രൂ​സ്​ സീ​സ​ണി​ന്​ തു​ട​ക്കം​കു​റി​ച്ച്​ ഫ്ര​ഞ്ച്​ ക​പ്പ​ലാ​യ ലെ ​ബു​ഗെ​ൻ​വി​ലെ ദോ​ഹ​യി​ലെ​ത്തു​ന്നു

ഫ്ര​ഞ്ച്​ ക​പ്പ​ലെ​ത്തി; ഖത്തർ ക്രൂ​സ്​ സീ​സ​ണി​ന്​ തു​ട​ക്കം

ദോ​ഹ: ലോ​ക​ക​പ്പി​ന്റെ ​ആ​ര​വ​മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ ദോ​ഹ തീ​ര​ത്തെ സ​ജീ​വ​മാ​ക്കി ക്രൂ​സ്​ സീ​സ​ണി​ന്​ തു​ട​ക്ക​മാ​യി. 2023 ഏ​പ്രി​ൽ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്രൂ​സ്​ സീ​സ​ണി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 58 ​ചെ​റു​തും വ​ലു​തു​മാ​യ ക്രൂ​സ്​ ക​പ്പ​ലു​ക​ളാ​ണ്​​ ദോ​ഹ തു​റ​മു​ഖ​ത്തെ​ത്തു​ന്ന​ത്.

ഫ്ര​ഞ്ച്​ ക​പ്പ​ലാ​യ ലെ ​ബു​ഗെ​ൻ​വി​ലെ​യു​ടെ വ​ര​വോ​ടെ​യാ​ണ്​ പു​തി​യ ക്രൂ​സ്​ സീ​സ​ണി​ന്​ തു​ട​ക്കം​കു​റി​ച്ച​ത്. ലെ ​ബു​ഗെ​ൻ​വി​ലെ, എം.​എ​സ്​​വേ​ൾ​ഡ്​ യൂ​റോ​പ്പ, അ​ർ​ടാ​നി​യ, കോ​സ്​​റ്റ ടൊ​സ്​​കാ​ന, ഐ​ഡ​കോ​സ്​​മ, എ​മ​റാ​ൾ​ഡ്​ അ​സു​റ, മി​ൻ ഷി​ഫ്​ 6, ഓ​ഷ്യ​ൻ ഒ​ഡേ​സി എ​ന്നി​വ ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു നി​ര ആ​ഡം​ബ​ര ക​പ്പ​ലു​ക​ൾ ത​ന്നെ ഖ​ത്ത​റി​ന്റെ തീ​ര​ത്ത്​ ന​ങ്കു​ര​മി​ടു​ന്നു​ണ്ട്.

സീ​സ​ണി​ൽ 58 ക്രൂ​സ്​ ക​പ്പ​ലു​ക​ൾ ഖ​ത്ത​റി​ലെ​ത്തു​മെ​ന്ന്​ എം​വാ​നി ഖ​ത്ത​ർ ട്വീ​റ്റ്​ ചെ​യ്​​തു. ഇ​വ​യി​ൽ ആ​റ്​ ക്രൂ​സ്​ ക​പ്പ​ലു​ക​ളു​ടെ ഖ​ത്ത​റി​ലേ​ക്കു​ള്ള ക​ന്നി​യാ​ത്ര കൂ​ടി​യാ​ണ്​ ഈ ​സീ​സ​ണി​ലേ​ത്. ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്​ പി​ന്നാ​െ​ല, ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളെ ഖ​ത്ത​റി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന​മാ​ണ്​ ക്രൂ​സ്​ സീ​സ​ൺ. 131 മീ. ​നീ​ള​മു​ള്ള ഫ്ര​ഞ്ച്​ ക​പ്പ​ൽ 300ഓ​ളം യാ​ത്ര​ക്കാ​രു​മാ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​മെ​ത്തി​യ​ത്.

ലോ​ക​ക​പ്പ്​ വേ​ള​യി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക്​ താ​മ​സ​ത്തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കി​യ മൂ​ന്ന്​ ​ക്രൂ​സ്​ ക​പ്പ​ലു​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. എം.​എ​സ്.​സി വേ​ൾ​ഡ്​ യൂ​റോ​പ്പ, എം.​എ​സ്.​സി പോ​ഷ്യ, എം.​എ​സ്​​സി ഒ​പേ​റ എ​ന്നി​വ​യാ​യി​രു​ന്നു ലോ​ക​ക​പ്പ്​ കാ​ല​ത്ത്​ 10,000ത്തോ​ളം കാ​ണി​ക​ൾ​ക്ക്​ ഒ​രേ​സ​മ​യം താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. മൂ​ന്ന്​ ക​പ്പ​ലു​ക​ളും ഡി​സം​ബ​ർ 20ഓ​ടെ ദോ​ഹ തീ​രം വി​ട്ടി​രു​ന്നു.

Tags:    
News Summary - Qatar Cruise Season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT