ദോഹ: ഖത്തറിൽ പുതിയ രോഗികളുടെ എണ്ണവും പുതിയ രോഗമുക്തരുടെ എണ്ണവും താരതമ്യം ചെയ്യുേമ്പാൾ ആശ്വാസകരമായ സ്ഥിതി. വെള്ളിയാഴ്ച പുതിയതായി 1993 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ രോഗം മാറിയവർ 5205 ആയി. കഴിഞ്ഞ ആഴ്ചകളിൽ എല്ലാ ദിവസവും പുതിയ രോഗികൾ കൂടുതലും രോഗമുക്തി നേടുന്നവർ ഏെറ കുറവുമായിരുന്നു.
അതേസമയം, രാജ്യത്ത് രോഗം സ്ഥിരീകരിച്ച് ചികിൽസയിലരുന്ന മൂന്നുപേർ കൂടി വെള്ളിയാഴ്ച മരിച്ചിട്ടുണ്ട്. 84, 48, 65 വയസുള്ളവരാണ് മരിച്ചത്. ഇവർക്ക് മറ്റ് ദീർഘകാല അസുഖങ്ങളും ഉണ്ടായിരുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരിച്ചവർ 36 ആയി.
നിലവിലുള്ള ആകെ രോഗികൾ 32267 ആണ്. രോഗം മാറിയവർ ആകെ 20604 ആയി.
1612 പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 216 പേർ തീവ്രപരിചരണവിഭാഗത്തിലാണ്. ബാക്കിയുള്ളവർ വിവിധ സമ്പർക്കവിലക്ക് കേന്ദ്രങ്ങളിലാണ്. ആകെ 212897 പേർക്ക് പരിശോധന നടത്തിയപ്പോൾ 52907 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾെപ്പടെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.