ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒമ്പതുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 376 ആയി. ശനിയാഴ്ച 827 പേർക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. 552 പേർക്ക് രോഗമുക്തിയുമുണ്ടായി. 579 പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. 248 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. നിലവിൽ രാജ്യത്ത് 22,124 കോവിഡ് രോഗികളാണുള്ളത്.
ശനിയാഴ്ച 10,439 പേരെയാണ് പരിശോധിച്ചത്. ആകെ 18,34,731 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,95,757 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,73,257 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1417 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 165 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 69 പേരുമുണ്ട്. ഇതിൽ 29 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
രാജ്യത്ത് നിലവിലുള്ള വിവിധ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നിയമനടപടി തുടരുകയാണ്. വിവിധയിടങ്ങളിൽ പരിശോധന കർശനമാണ്. ഇന്നലെ 362 പേർക്കെതിരെ നടപടിയുണ്ടായി. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കേ നിയമം പാലിക്കാത്ത 282 പേർെക്കതിരെയാണ് നടപടിയെടുത്തത്. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്. കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് മൂന്നുപേർക്കെതിരെയും നടപടിയുണ്ടായി. ഇഹ്തിറാസ് ആപ് ഇല്ലാത്തതിന് നാലു പേർക്കെതിരെയും നടപടിയുണ്ട്. സാമൂഹികഅകലം പാലിക്കാത്തതിന് 73 പേർക്കെതിരെയും നടപടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.